Join Whatsapp Group. Join now!

വെള്ളരിക്കുണ്ട് ടൗണിൽ സി പി എം പ്രവർത്തകർ അണുനശീകരണം നടത്തി

CPM activists carry out disinfection in Vellarikkundu town
വെള്ളരിക്കുണ്ട്: (my.kasargodvartha.com 23.10.2020) സിപിഎം വെള്ളരിക്കുണ്ട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ടൗണിൽ അണു നശീകരണ പ്രവർത്തനം നടത്തി. വെള്ളരിക്കുണ്ട് പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ അജിത് സി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സുമേഷ് പിആർ അധ്യക്ഷത വഹിച്ചു. 
അണു നശീകരണ പ്രവർത്തനത്തിൽ സണ്ണി മങ്കയം, അബ്‌ദുൽ ബശീർ, സുകേഷ് സുകുമാരൻ, മനീഷ് നാരായണൻ, ജോർജ് കൊച്ചുഴം, അജിമോൻ ചാക്കോ, ജോൺസൺ കെ എ തുടങ്ങയിവർ നേതൃത്വം നൽകി.





Keywords: News, Kerala, Kasaragod,  CPM activists carry out disinfection in Vellarikkundu town
 

Post a Comment