Join Whatsapp Group. Join now!

കോവിഡ് ആശുപത്രി: യൂത്ത് കോണ്‍ഗ്രസ് അതിജീവന യാത്ര നടത്തി

കാഞ്ഞങ്ങാട്: (my.kasargodvartha.com 25.10.2020) യൂത്ത് കോണ്‍ഗ്രസ് അതിജീവന യാത്ര നടത്തി. ചട്ടഞ്ചാലിലെ ടാറ്റാ ആശുപത്രിയില്‍ നിയമനം നടത്തി പ്രവര്‍ത്തനമാരംഭിക്കുക, കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ചുരുക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര നടത്തിയത്.




യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ബിപി പ്രദീപ് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ഗീതാ കൃഷ്ണന്‍, കോണ്‍ഗ്രസ് ചെമ്മനാട് മണ്ഡലം പ്രസിഡണ്ട് കൃഷ്ണന്‍ ചട്ടഞ്ചാല്‍, അഡ്വ ശ്രീജിത്ത് മാടക്കല്‍ എന്നിവര്‍ സംസാരിച്ചു.

കിലോമീറ്ററുകള്‍ താണ്ടിയുള്ള അതിജീവന യാത്രക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. പെരിയാട്ടടുക്കത്ത് ജവഹര്‍ ബാല്‍മഞ്ച് ജില്ലാ ചെയര്‍മാന്‍ രാജേഷ് പള്ളിക്കരയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ച് അഭിവാദ്യമര്‍പ്പിക്കുവാന്‍ എത്തിയപ്പോള്‍ സിപിഎം-സിഐടിയു പ്രവര്‍ത്തകര്‍ പ്രകോപനപരമായി എത്തിയെങ്കിലും നേതാക്കളുടെ ഇടപെടല്‍ മൂലം സംഘര്‍ഷം ഒഴിവായതായി നേതാക്കള്‍ പറയുന്നു.

കുണിയയില്‍ ഡിസിസി പ്രസിഡണ്ട് പ്രവര്‍ത്തകരെ കാത്ത് നിന്ന് ഹാരാര്‍പ്പണം നടത്തി അദിവാദ്യം ചെയ്തു. പെരിയ ഇന്ദിരാഭവന് മുന്നില്‍ മണ്ഡലം പ്രസിഡണ്ട് ടി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ അഭിവാദ്യമര്‍പ്പിച്ചു. കത്തുന്ന വെയിലിനെ വകവെക്കാതെയുള്ള യാത്ര പെരിയ ടൗണില്‍ എത്തിയപ്പോള്‍ ഡിസിസി ജനറല്‍ സെക്രട്ടറി ധന്യാ സുരേഷ് സ്വവസതിയില്‍ പ്രവര്‍ത്തകര്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നു.

അല്പ വിശ്രമത്തിന് ശേഷം അതിജീവന യാത്ര കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു. യാത്രയില്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ ആര്‍ കാര്‍ത്തികേയന്‍ പെരിയ, സത്യനാഥന്‍ പാത്രവളപ്പില്‍, ഇസ്മയില്‍ ചിത്താരി, രാജേഷ് തമ്പാന്‍, ശുഹൈബ് തൃക്കരിപ്പൂര്‍, ഉനൈസ് ബേഡകം, ശോണി, കെ തോമസ്, ബ്ലോക്ക് പ്രസിഡണ്ടുമാരായ അനൂപ് കല്യോട്ട്, സന്തു, ടോം, ജോസ്, രതീഷ് രാഘവന്‍, നവനീത് ചന്ദ്രന്‍, സൂരജ് തട്ടാച്ചേരി, രാഹുല്‍ നര്‍ക്കല, വിഷ്ണു കാട്ടുമാടം സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, COVID Hospital: Youth Congress Survival Journey
 

Post a Comment