മേല്‍പറമ്പ്: (my.kasargodvartha.com 12.10.2020)ഫാത്വിമത്ത് ശംനയെ ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പ് അനുമോദിച്ചു. അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ കൈനോത്ത് കടാങ്കോട് എഫ് ആര്‍ മന്‍സിലിലെ ഫാത്വിമത്ത് ശംനയെ ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പ് അനുമോദിച്ചു. നാടിന്റെ ഐശ്വര്യവും യശസ്സും വാനോളം ഉയര്‍ത്തിയ ശംന ലോക്ഡോണ്‍ കാലത്ത് വീട്ടില്‍ ഒതുങ്ങി കഴിയുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായിക്കൊണ്ട് കഠിനാദ്ധ്വാനത്തിലൂടെ ഓണ്‍ലൈനില്‍ക്കൂടി നേടിയെടുത്ത നേട്ടത്തെ ചന്ദ്രഗിരി ക്ലബ്ബ് അഭിനന്ദിച്ചു.
ക്ലബ്ബിന്റെ സ്‌നേഹോപഹാരം പ്രസിഡണ്ട് മുഹമ്മദ് കോളിയടുക്കം ശംനയ്ക്ക് കൈമാറി. യു എ ഇ കമ്മിറ്റി സെക്രട്ടറി അസര്‍ഫിസ, ക്ലബ്ബ് ട്രഷറര്‍ രാഘവന്‍ എം, ജോയിന്‍ സെക്രട്ടറി നാസിര്‍ ഡീഗോ, ശരീഫ് സലാല, അബ്ദുര്‍ റഹ് മാന്‍, എഫ് ആര്‍ ഡ്രൈവിംഗ് സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ ഫസ് ലുർ റഹ് മാന്‍, ഗള്‍ഫ് പ്രതിനിധി നസീര്‍ കൊപ്ര, അന്‍സാര്‍ മാക്കോട്, സലാം പാറപ്പുറം, ഹംസ കുരിക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബി കെ മുഹമ്മദ് ഷാ സ്വാഗതം പറഞ്ഞു.
വീട്ടില്‍ വെറുതെ ഇരിക്കുന്ന ഇന്നത്തെ തലമുറ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ സമൂഹത്തില്‍ വിദ്യാഭ്യാസ വിപ്ലവം സൃഷടിക്കാന്‍ കഴിയുമെന്ന് ഫാത്വിമത്ത് ശംന പറഞ്ഞു.
Keywords: News, Kerala, Kasaragod, Felicitated, Chandragiri Club Melparamb Felicitated Fathimath Shamna