Join Whatsapp Group. Join now!

ലോക അധ്യാപക ദിനം ആചരിച്ചു

സൗത്ത് ചിത്താരി ബിടിക് ഫാളില വുമൺസ് കോളേജിൽ സ്റ്റുഡൻസ് യൂണിയൻ്റെയും സ്റ്റാഫ് കൗൺസിലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക അധ്യാപക ദിനം ആചരിച്ചു Celebrated World Teachers' Day
കാഞ്ഞങ്ങാട്: (my.kasargodvartha.com 06.10.2020) സൗത്ത് ചിത്താരി ബിടിക് ഫാളില വുമൺസ് കോളേജിൽ സ്റ്റുഡൻസ് യൂണിയൻ്റെയും സ്റ്റാഫ് കൗൺസിലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക അധ്യാപക ദിനം ആചരിച്ചു.


സാമൂഹിക പ്രവർത്തകൻ മുഹമ്മദ് കുഞ്ഞി കുളത്തിങ്കാൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ജാബിർ ഹുദവി തൃക്കരിപ്പൂർ അധ്യക്ഷനായി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും സിജി ജില്ലാ സെക്രട്ടറിയുമായ ടി കെ അബൂ സ്വാലിഹ് മാസ്റ്റർ ഗസ്റ്റ് ടോക്ക് നടത്തി. ആഇശത്ത് നാഫിയ പി ഗുരു പ്രണാമവും ഫാത്വിമത്തുസ്സബാഹ് കലോപഹാര സമർപ്പണവും നിർവഹിച്ചു.

ലക്ചറർമാരായ ഫാത്വിമത്തുസ്സഹല വഫിയ്യ, ഹാഫിളത്ത് റാബിഅത്തുൽ അദവിയ്യ ആശംസകളർപ്പിച്ചു. ഫാത്തിമത്തു ശൈമ എ എം, ഫാത്വിമത് അഫ്രീദ കെ ടി, ആലിയത്തുൽ ഹാമിദ  ഗാന വിരുന്നിൽ പങ്കെടുത്തു. നാഫിഅ എം എൻ സ്വാഗതവും സഫ കെ നന്ദിയും പറഞ്ഞു

.

Keywords: News, Kerala, Teachers Day, College, Inaugration,  Celebrated World Teachers' Day

Post a Comment