Join Whatsapp Group. Join now!

അന്തർദേശീയ കൈകഴുകൽ ദിനത്തിൽ ജനറൽ ആശുപത്രിയിൽ ബോധവൽക്കരണ ക്ലാസ് നടത്തി

കാസർകോട്: (my.kasargodvartha.com 15.10.2020) ലോക കൈകഴുകൽ ദിനാഘോഷത്തോടനുബന്ധിച്ചു ഐ എം എ കാസർകോട്, റോട്ടറി ക്ലബ്‌, ഐ എ പി, ജനറൽ ആശുപത്രി ജെ പി എച്ച് എൻ, സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി പരിസരത്ത് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. 
 

ഐ എം എ പ്രസിഡണ്ട് ഡോ. ബി നാരായണ നായ്ക്കിൻ്റെ അധ്യക്ഷതയിൽ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. കൃഷ്ണ നായ്ക് കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡോ. ജനാർദ്ദന നായ്ക്ക് സ്വാഗതം പറഞ്ഞു. 

നഴ്സിംഗ് ട്യൂറ്റർ ഷെൽജി ശാസ്‌ത്രീയമായ രീതിയിലുള്ള കൈകഴുകലിന്റെ വിവിധ ഘട്ടങ്ങൾ ക്ലാസ്സിൽ പങ്കെടുത്തവരെ പരിശീലിപ്പിച്ചു.

Keywords: News, Kerala, Kasaragod,  Awareness class was conducted at the General Hospital on International Handwashing Day
 

Post a Comment