Join Whatsapp Group. Join now!

ഭെല്‍ ഇ എം എല്‍ സംരക്ഷണത്തിന് യോജിച്ച പ്രക്ഷോഭം; സംയുക്ത സമരസമിതി രൂപീകരിച്ചു

Appropriate agitation for the protection of BHEL EML; A joint strike committee was formed

കാസര്‍കോട്: (my.kasargodvartha.com 21.10.2020) ഭെല്‍ ഇ എം എല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കുന്നതിന് യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.



കമ്പനി അടിയന്തിരമായി തുറന്ന് പ്രവര്‍ത്തിപ്പിക്കുക, കൈമാറ്റ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കുക, ജീവനക്കാരുടെ ശമ്പളമുള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുക, കോടതി വിധികള്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും സംയുക്തമായി നിവേദനങ്ങള്‍ നല്‍കുവാനും നവംബര്‍ ആദ്യവാരം സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുവാനും തീരുമാനിച്ചു. 

സംയുക്ത സമരസമിതി ഭാരവാഹികളായി ടി കെ രാജന്‍ (ചെയര്‍മാന്‍), കെ പി മുഹമ്മദ് അശ്‌റഫ് (ജന. കണ്‍വീനര്‍), വി രത്‌നാകരന്‍ (ട്രഷറര്‍), വി പവിത്രന്‍, ബി എസ് അബ്ദുല്ല, കെ ജി സാബു (വൈ ചെയര്‍മാന്മാര്‍), എ വാസുദേവന്‍, ടി വി ബേബി എന്നിവരെ ട്രേഡ് യൂണിയന്‍ പ്രസിഡണ്ടുമാരായി പി കരുണാകരന്‍, എ അബ്ദുര്‍ റഹ് മാന്‍, അഡ്വ. രാമചന്ദ്രന്‍, അഡ്വ. പി മുരളീധരന്‍ എന്നിവര്‍ തിരഞ്ഞെടുത്തു. 

എസ് ടി യു സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദ് അശ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു സംസ്ഥാന സെക്രട്ടറി ടി കെ രാജന്‍, ബി എം എസ്, ജില്ലാ സെക്രട്ടറി കെ എ ശ്രീനിവാസന്‍, ഐ എന്‍ ടി യു സി സംസ്ഥാന സമിതി അംഗം എ വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി പി മുഹമ്മദ് അനീസ്, യു വേലായുധന്‍, പ്രദീപന്‍ പനയന്‍, എ അശോക് കുമാര്‍ സംബന്ധിച്ചു.


Keywords: News, Kerala, Kasaragod, BHEL, Committee, Appropriate agitation for the protection of BHEL EML; A joint strike committee was formed
 

Post a Comment