Join Whatsapp Group. Join now!

കുമ്പഡാജെയിൽ പുതിയ ജന സേവന കേന്ദ്രം എ ജി സി ബഷീർ ഉദ്ഘാടനം ചെയ്തു

കുമ്പഡാജെയിൽ പുതിയ ജന സേവന കേന്ദ്രം എ ജി സി ബഷീർ ഉദ്ഘാടനം ചെയ്തു AGC Basheer inaugurated the new Jana Seva Kendra in Kumbadage
കുമ്പഡാജെ: (my.kasargodvartha.com 05.10.2020) ജനങ്ങൾക്ക് ഏറെ ഉപകരിക്കുന്നതും, ചെറിയ ആവശ്യങ്ങൾക്ക് വേണ്ടി ഒരുപാട് ദൂരം പോകേണ്ടി വരുന്നത് ഒഴിവാക്കുന്നതിനും  ജനങ്ങൾക്ക്
സർക്കാരിന്റെയും സർക്കാരിതര ആനുകൂല്യങ്ങൾ മനസ്സിലാക്കാനും ഏറെ ഉപകരിക്കുന്നതാണ് ജന സേവന കേന്ദ്രങ്ങളെന്ന് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി  ബഷീർ പറഞ്ഞു.


കുമ്പഡാജെ കെ എം കോംപ്ലക്സിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ജന സേവന കേന്ദ്രം ഡോക്ടർ വേണു ഗോപാലന്റെ കയ്യിൽ നിന്നും ഇലക്ട്രിസിറ്റി ബില്ല്‌ സ്വീകരിച്ചു ആദ്യ സേവനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ് മെമ്പർ എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം ഫസലു റഹ്മാൻ ദാരിമി, പഞ്ചായത്ത് അംഗങ്ങളായ ബി ടി അബ്ദുല്ല കുഞ്ഞി, രവീന്ദ്ര റൈ ഗോസാഡ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അലി തുപ്പക്കൽ, ശരീഫ് പാലാക്കാർ, നാരായണ നമ്പ്യാർ ഏത്തടുക്ക, പ്രസാദ് ഭണ്ഡാരി സംബന്ധിച്ചു. ഫാറൂഖ് കുമ്പഡാജെ നന്ദി പറഞ്ഞു.

Keywords: Kerala, News, Inaugration, AGC Basheer inaugurated the new Jana Seva Kendra in Kumbadage
  

Post a Comment