Join Whatsapp Group. Join now!

കോവിഡ് ആശുപത്രി തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രതിഷേധ ധര്‍ണ്ണ നടത്തി

യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചട്ടഞ്ചാല്‍ ടൗണില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി Youth Congress Uduma constituency staged a dharna to protest the not opening of COVID Hospital to the public.
ചട്ടഞ്ചാല്‍: (my.kasargodvartha.com 27.09.2020) കാസർകോട് ജില്ലയിലെ ചെമ്മനാട് പഞ്ചായത്ത് തെക്കില്‍ വില്ലേജില്‍ 60 കോടി രൂപ ചിലവിട്ട് ടാറ്റാ ലിമിറ്റഡ് കമ്പനി നിര്‍മ്മിച്ച കോവിഡ് ആശുപത്രി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചട്ടഞ്ചാല്‍ ടൗണില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ സമരം യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡണ്ട് അനൂപ് കല്ല്യോട്ട് അധ്യക്ഷത വഹിച്ചു. മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബലരാമന്‍ നമ്പ്യാര്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം മുന്‍ പ്രസിഡണ്ട് സാജിദ് മവ്വല്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം മുന്‍ ഉപാധ്യക്ഷന്‍ ശ്രീജിത്ത് മാടക്കല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രാകേഷ് പെരിയ, സ്വരാജ് കാനത്തൂര്‍ കാര്‍ത്തികേയന്‍ പെരിയ, ഉനൈസ് ബേഡകം, ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കൃഷ്ണന്‍ ചട്ടഞ്ചാല്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, ജവഹര്‍ ബാലജനവേദി ജില്ലാ ചെയര്‍മാന്‍ രാജേഷ് പള്ളിക്കര എന്നിവര്‍ സംസാരിച്ചു.


നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് അഡ്വ മുഹമ്മദ് സിയാദ് സ്വാഗതവും യൂത്ത് കോണ്‍ഗ്രസ് ചെമ്മനാട് മണ്ഡലം പ്രസിഡണ്ട് രാജേന്ദ്രന്‍ ബോര്‍ക്കകോട് നന്ദിയും പറഞ്ഞു.


ആശുപത്രി തുറന്ന് കൊടുക്കാത്തത് കാസറഗോഡ് ജില്ലയിലെ ജനങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന വെല്ലുവിളിയാണ്.



Keywords: Kerala, News, Youth congress, Uduma, Covid, Hospital, Youth Congress Uduma constituency staged a dharna to protest the not opening of COVID Hospital to the public

Post a Comment