Join Whatsapp Group. Join now!

ആദ്യകാല വിതരണ വ്യാപാരി തുരുത്തിയിലെ ടി പി അബ്ദുൽ ഖാദർ ഹാജി നിര്യാതനായി

TP Abdul Khader Haji, an early distributor in Thuruthi, has died#കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 28.09.2020)  തുരുത്തിയിലെ ടി പി അബ്ദുൽ ഖാദർ ഹാജി (99) നിര്യാതനായി. പ്രകാശ് ബീഡി, സാധു ബീഡി, ഗണേശ് ബീഡി, ഹിന്ദുസ്ഥാൻ ലിവർ, അമൂൽ, ഫ്റൂട്ടി എന്നീ കമ്പനികളുടെ വിതരണക്കാരനായ ടി പി അബ്ദുൾഖാദർ ഹാജി ആൻഡ് കമ്പനിയുടെ ഉടമയാണ്.

TP Abdul Khader Haji, an early distributor in Thuruthi, has died

ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: അബ്ദുൽ ഹമീദ്, മുഹമ്മദ് ഷാഫി (തുരുത്തി ജമാഅത്ത് പ്രസിഡണ്ട്), ടി എ ഉസ്മാൻ, ടി എ ഇല്യാസ് (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട്), അബ്ദുൽ ബഷീർ, ടി എ അൻവർ സാദത്ത്, (യൂത്ത് വിംഗ് മുൻ ജില്ലാ പ്രസിഡണ്ട്), സുഹറ, ആയിഷ, കുഞ്ഞിബി, സുബൈദ.

മരുമക്കൾ: ടി എ മുഹമ്മദ് തെരുവത്ത്, മൈമൂന, സൗദ, സുബൈദ, ഫാത്തിമത്ത് ബാനു, സാഹിറ, റഹ്‌മത്ത്, പരേതരായ അബ്ദുർ റഹ്‌മാൻ, അബ്ദുൽ ഖാദർ, മുഹമ്മദ് കുഞ്ഞി.

Keywords: Kerala, News, TP Abdul Khader, Haji, Died, Distributor,  TP Abdul Khader Haji, an early distributor in Thuruthi, has died

Post a Comment