തൃക്കരിപ്പൂർ: (www.kasargodvartha.com 20.09.2020) ജീവകാരുണ്യ സാമൂഹ്യ സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂരിലെ കെ യു രാമദാസിനെ തൃക്കരിപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. കോവിഡ് കാലത്തെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് കാസർകോട് ചേമ്പർ ഓഫ് കൊമേഴ്സിൻ്റെ തേജസ്വിനി സാമൂഹ്യ സേവന പ്രവർത്തക അവാർഡ് രാമദാസിന് ലഭിച്ചിരുന്നു.
തൃക്കരിപ്പൂർ പ്രിയദർശിനി മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ. കെ കെ രാജേന്ദ്രൻ ഉപഹാരം നൽകി അനുമോദിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ വി മുകുന്ദൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി കുഞ്ഞിക്കണ്ണൻ, ഡി സി സി നിർവാഹക സമിതി അംഗം പി വി കണ്ണൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്തംഗം സി രവി, മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ട് കെ വി വിജയൻ, കെ പി ദിനേശൻ, ടി ധനഞ്ജയൻ മാസ്റ്റർ, ടി സുരേശൻ, കെ പത്മനാഭൻ, എം രജീഷ് ബാബു, ഉറുമീസ് തൃക്കരിപ്പൂർ, കെ പി ജയദേവൻ, എം ഷാജി, ഇ എം സോജു, ടി വി സുനിൽകുമാർ, കെ വി രാജൻ എന്നിവർ പ്രസംഗിച്ചു.
Keywords: News, Kerala, Kasaragod, Congress,