കാസർകോട്: (my.kasargodvartha.com 30.09.2020) യാത്രയയപ്പിനായി സ്വരൂപിച്ച പണം സഹപാഠിക്ക് സ്വാന്തനമായി നൽകി. നെല്ലിക്കുന്ന് ഗവ. ഗേൾസ് സ്കൂളിലെ 2019-2020 ബാച്ച് വിദ്യാർഥികളാണ് യാത്രയയ്പ്പ് സംഗമത്തിനായി സ്വരൂപിച്ച 15600 രൂപ സഹപാഠിക്ക് നൽകി മാതൃകയായത്. സർക്കാർ നൽകിയ ഭൂമിയിൽ നിർമ്മിക്കുന്ന കൊച്ചുവീടിന്റെ പണി പാതിവഴിയിലായി വിഷമിക്കുന്ന കുടുംബത്തിന് സഹപാഠികളുടെ കൈനീട്ടം ഏറെ ആശ്വാസമായി.
പി ടി എ പ്രസിഡണ്ട് റാഷിദ് പൂരണം അധ്യക്ഷത വഹിച്ചു. ഹെഡ്മിസിസ് ശാരദ ടീച്ചർ ആശംസകൾ അർപ്പിച്ചു. ലീഡർമാരായ ലയ, ഷംല, രക്ഷിതാക്കളായ ശംസുദ്ദീൻ, സുജാത സംബന്ധിച്ചു. അധ്യാപക ബേറ്റി എബ്രഹാം സ്വാഗതവും സ്കൂൾ ലീഡർ ഫായിസ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Nellikkunnu, School, Students, Sent off, MOney, House, Help[ing Hands, The money raised for sent off was given freely to a classmate.