Join Whatsapp Group. Join now!

കാസർകോട് മെഡിക്കൽ കോളേജിൻ്റെ ശോചനീയാവസ്ഥ; യു ഡി എഫ് സമരം സംഘടിപ്പിച്ചു

എൻ എ നെല്ലിക്കുന്ന് എൽ എൽ എ ഉദ്ഘാടനം ചെയ്തു The deplorable condition of Kasargod Medical College; UDF agitation
ബദിയടുക്ക: (my.kasargodvartha.com 14.09.2020) കാസർകോട് മെഡിക്കൽ കോളേജിൽ വിദഗ്ദ്ധ ഡോക്ടർമാരെ നിയമിച്ച് ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഐ സി യു - വെൻ്റിലേറ്റർ സൗകര്യം യാഥാർത്ഥ്യമാക്കുക, കോളേജിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് പ്രവർത്തനം കാര്യക്ഷമമാക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് യു ഡി എഫ് കാസർകോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എൻ എ നെല്ലിക്കുന്ന് എൽ എൽ എ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു. നാരായണൻ നീർച്ചാൽ സ്വാഗതം പറഞ്ഞു.


കെ പി സി സി സെക്രട്ടറി കെ നീലകണ്ഠൻ, സോമശേഖരൻ, മാഹിൻ കേളോട്ട്, ബദറുദ്ദീൻ താസിം, ചന്ദ്രശേഖര റൈ, ഖാദർ മാന്യ, അബ്ദുല്ല ചാലക്കര, ഹമീദ് പള്ളത്തടുക്ക, ഗംഗാധര ഗോളിയടുക്ക, ജഗന്നാഥ റൈ, നിരജ്ഞൻ മാസ്റ്റർ, മനാഫ് നുള്ളിപ്പാടി, സത്താർ കുടുംപ്പം കുഴി, ശരീഫ് പാഡ്ലടുക്ക, ശാഫി ഗോളിയടുക്ക സംബന്ധിച്ചു. അൻവർ ഓസോൺ നന്ദി പറഞ്ഞു.


Keywords: Kerala, News, Badiyadukka, Kasaragod, Congress, Udf, Medical college,  The deplorable condition of Kasargod Medical College; UDF agitation

Post a Comment