കുമ്പള: (my.kasargodvartha.com 22.09.2020) സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് ആരോഗ്യ വകുപ്പ് കോവിഡ് രോഗ പ്രതിരോധ പരിശീലനം നൽകി. ജില്ലാതല പരിശീലന വിഭാഗം, കുമ്പള സി എച്ച് സി എന്നിവയുടെ ആഭിമുഖ്യത്തിൽ സെന്റ് മോണിക്ക സക്കൂൾ ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ആശുപത്രി അണുനശീകരണം, രോഗ ചികിത്സ, പി പി ഇ കിറ്റ് ധരിക്കും വിധം, രോഗ ചികിത്സ, രോഗ പ്രതിരോധം, ക്വാറന്റയിൻ നിയമങ്ങൾ എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസ്സ്. കോവിഡ് സമൂഹ വ്യാപനം ഉണ്ടായ സാഹചര്യത്തിൽ ആശുപത്രികളിൽ നിന്നും രോഗം മാറുള്ളവരിലേക്ക് എത്തുന്നത് തടയുക എന്നുള്ളതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.
അപകടകരമായ ആശുപത്രി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും, കോവിഡ് രോഗികളുടെ എണ്ണം ദിനേന കൂടുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ ചിത്സിക്കാനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
പരിപാടി കുമ്പള സി എച്ച് സി മെഡിക്കൽ ഓഫീസർ കെ ദിവാകരറൈ ഉദ്ഘാടനം ചെയ്തു. ഡോ. ബി നാരായണ നായക്ക് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഹെൽത്ത് സൂപ്പർ വൈസർ ബി അശ്റഫ് സ്വാഗതം പറഞ്ഞു. ഡോ: ബി അപർണ്ണ, നഴ്സിംഗ് ട്യൂട്ടർ ഷെൽജി എന്നിവർ പ്രസംഗിച്ചു.
Keywords: News, Kerala, Kasaragod,, COVID!9, Hospital, Patients, Training, The Department of Health provided COVID immunization training to private hospital staff