Join Whatsapp Group. Join now!

ജീവനക്കാരുടെ അവകാശ നിഷേധത്തിനെതിരെ സെറ്റ്കോ നടത്തിയ സമരത്തിൽ പ്രതിഷേധമിരമ്പി

Setco protested against the denial of workers' rights #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 23.09.2020) സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം വീണ്ടും പിടിച്ചുപറിക്കാനുള്ള നീക്കത്തിനെതിരെയും ആനുകൂല്യങ്ങൾ ഓരോന്നായി കവർന്നെടുക്കുന്നതിനെതിരെയുമായി സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് കോൺഫെഡറേഷൻ (സെറ്റ്‌കോ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് പരിസരത്ത് നടത്തിയ സമര പരിപാടിയിൽ പ്രതിഷേധമിരമ്പി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് നടന്ന പരിപാടിയിൽ നൂറോളം ജീവനക്കാർ അണിനിരന്നു.

നാലര വർഷമായി ജീവനക്കാരുടെയും അധ്യാപകരുടെയും പല ആനുകൂല്യങ്ങളും സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്. ആദ്യഘട്ട സാലറി കട്ടിൽ പിടിച്ചെടുത്ത തുക പണമായി തിരിച്ച് നൽകുമെന്ന വാഗ്ദാനത്തിന് വിപരീതമായി അടുത്ത സർക്കാരിന്റെ ബാധ്യതയാക്കി അത് മാറ്റിയിരിക്കുന്നു. ഒന്നര വർഷമായി കുടിശ്ശികയുള്ള ക്ഷാമബത്ത നൽകാനോ ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്താനോ യാതൊരു നീക്കങ്ങളുമില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്ന കാര്യത്തിൽ മൗനം പാലിക്കുന്നു.

ലീവ് സറണ്ടർ അടക്കം മരവിപ്പിക്കുകയും ജീവനക്കാർക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ രണ്ടാമതും ഒരു സാലറി കട്ട് അടിച്ചേൽപ്പിച്ച് ജീവനക്കാരെയും അധ്യാപകരെയും ദുരിതത്തിലാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്ത് എസ് ഇ യു സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ നങ്ങാരത്ത് ആവശ്യപ്പെട്ടു.

സെറ്റ്കോ ചെയർമാൻ കരീം കോയക്കീൽ അധ്യക്ഷത വഹിച്ചു. കൺവീനർ നൗഫൽ ഹുദവി സ്വാഗതം പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സിദ്ധിഖ്‌ നായന്മാർമൂല (കെ എസ് ടി യു), എൻ പി സൈനുദ്ദീൻ (എസ് ജി ഓ യു), ശരീഫ് കേളോത്ത് (കെ എച് എസ്  ടി യു) സലീം ടി, ഷഫീഖ് ഒ എം (എസ് ഇ യു), റഫീഖ് (കെ എ ടി എഫ്) പ്രസംഗിച്ചു. എസ് ഇ യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി കെ അൻവർ നന്ദി പറഞ്ഞു.

പ്രതിഷേധ പ്രകടനത്തിന് ഷമീർ തെക്കിൽ, ആസിഫ് നായന്മാർമൂല, മുനിർ നെല്ലിക്കുന്ന്, അബ്ദുർ റഹ്‌മാൻ നെല്ലിക്കട്ട, സിയാദ് പി, കെ എൻ പി മുഹമ്മദലി, ഇഖ്ബാൽ ടി കെ, അഷ്‌റഫ് കല്ലിങ്കാൽ, നാസിം ജഹാംഗീർ, അബ്ദുല്ല കുഞ്ഞി, ഫൈസൽ, കെ ശംസുദ്ദീൻ, ഷഹീദ് എം ടി പി, ഹഫീസ് പാടി, അർഷദ് നായന്മാർമൂല തുടങ്ങിയവർ നേതൃത്വം നൽകി.




Keywords: Kerala, News, Setco, Protest, March, Conducted,  Setco protested against the denial of workers' rights 

Post a Comment