കാസർകോട്: (my.kasargodvartha.com 15.09.2020) ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരെ വഞ്ചിച്ച എം സി ഖമറുദ്ദീന് എം എൽ എയായി തുടരാൻ അർഹതയില്ലെന്ന് എസ് ഡി പി ഐ കാസർകോട് ജില്ലാ കമ്മിറ്റി. ജനങ്ങളുടെ ക്ഷേമന് നിലകൊള്ളേണ്ട ജനപ്രതിനിധി സമൂഹത്തെയും, നിക്ഷേപകരേയും കബളിപ്പിക്കുകയാണ് ചെയ്തത്. വഖഫ് ഭൂമിയിൽ നിന്ന് തുടങ്ങി തട്ടിപ്പുകളുടെ തുടർ കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
ജില്ലാ പ്രസിഡണ്ട് എൻ യു അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡണ്ട് ഇഖ്ബാൽ ഹൊസങ്കടി, ജനറൽ സെക്രട്ടറി ഖാദർ അറഫ, സെക്രട്ടറി അബ്ദുല്ല ഏരിയാൽ സംസാരിച്ചു.
Keywords: News, Kerala, SDPI says MC Qamaruddin is not eligible to continue as MLA