കുമ്പള: (my.kasargodvartha.com 15.09.2020) കാസർക്കേട് റോട്ടറി ക്ലബ്ബ് കുമ്പള സി എച്ച് സിക്ക് തെർമ്മൽ സ്ക്കാനർ, പൾസ് ഓക്സീ മീറ്റർ, ഫേസ് ഷീൽഡ് എന്നിവ നൽകി. കോവിഡ് പൊസിറ്റീവ് രോഗികളെ വീടുകളിൽ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഇത് അത്യാവശ്യമാണ്.
കാസർകോട് ജനറൽ ആശുപത്രി, കുമ്പള, മംഗൽപ്പാടി ആശുപത്രികൾക്കായി 150 ഫേസ്മാസക്ക്, 22 തെർമ്മൽ സ്ക്കാനർ, 22 ഓക്സിമീറ്റർ എന്നിവ ഇതുവരെയായി നൽകിയിട്ടുണ്ട്. റോട്ടറി ഇന്റർ നാഷണൽ കോവിഡ് നിയന്ത്രണ ഫണ്ട് ഉപയോഗിച്ചാണ് ഉപകരണങ്ങൾ നൽകുന്നത്.
റോട്ടറിയുടെ മാതൃകാ പ്രവർത്തനം പ്രശംസനീയമാണെന്ന് ഉപകരണങ്ങൾ ഏറ്റു വാങ്ങികൊണ്ട് മെഡിക്കൽ ഓഫീസർ ഡോ. കെ ദിവാകര റൈ പറഞ്ഞു. ഇതുപോലുള്ള ഉപകരണങ്ങൾ ഫീൽഡിൽ ഇനിയും ആവശ്യമുണ്ടെന്നും സംഘടനകൾ മുമ്പോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡോ. ജനാർദ്ദന നായക്ക് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കെ ദിവാകര റൈ ഉപകരണങ്ങൾ ഏറ്റുവാങ്ങി. റോട്ടറി ഡയറക്ടർമാരായ ഹമീദ് മൊഗ്രാൽ, ഡോ. നാരായണ നായക്ക്, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ബി അഷ്റഫ്, ഹെൽത്ത് ഇൻസ്പെക്ടർ കുര്യാകോസ് ഈപ്പൻ, ഫാർമസിസ്റ്റ് ഷാജി, ക്ലാർക്ക് അശോകൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിവേക്, ആദർശ്, സ്റ്റാഫ് നഴ്സ് ബി സജിത, സ്റ്റാഫ് അംഗങ്ങളായ ഗിരിജ സി വി, സുന്ദരൻ പി എന്നിവർ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Kumbala, Rotary Club, Rotary Club donates thermal scanner and pulse oximeter to Kumbala CHC