കാസർകോട്: (my.kasargodvartha.com 08.09.2020) നവീകരിച്ച മൊഗ്രാൽ പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡ് എൻ എ നെല്ലിക്കുന്ന് എം എൽ എ നാടിന് സമ്മാനിച്ചു, പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മുജീബ് കമ്പാർ, ഹമീദ് ബള്ളൂർ, ചെയർപെർസൺ ഫൗസിയ മുഹമ്മദ്, കെ ബി കുഞ്ഞാമു, എസ് പി സലാഹുദ്ദീൻ, മുഹമ്മദ് കുന്നിൽ, സി പി അബ്ദുല്ല, ബി എം ബാവ ഹാജി, ഡി എം നൗഫൽ, ശഫീക്ക് പി ബി എസ്, പി ബി അബ്ദുർ റഹ്‌മാൻ, കെ എം അബ്ദുർ റഹ്‌മാൻ, ചെമനാട് അബ്ദുല്ല, മൊയ്തീൻ കൊടിയമ്മ തുടങ്ങിയവർ സംബന്ധിച്ചു.
എൻ എ നെല്ലിക്കുന്ന് എം എൽ എ യുടെ വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നവീകരിച്ചത്.
Keywords: Kerala, News, Kasaragod, Mogral puthur, School, Road, Renovated Mogral Puthur School Road opened