Join Whatsapp Group. Join now!

നിസ്വാർത്ഥ സേവനത്തിനു അംഗീകാരം; സന്നദ്ധ സേവകർക്കു കണക്ടിംഗ് പട്ല ക്യാഷ് പ്രൈസും ഉപഹാരവും നൽകി

Recognition for selfless service; Connecting Patla gave cash prizes and gifts to the volunteers #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
മധൂർ: (www.my.kasargodvartha.com 25.09.2020) കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മധുവാഹിനിപ്പുഴയിൽ ജീവൻ നഷ്ടപ്പെട്ട മധൂർ ചേനക്കോട് ചന്ദ്രശേഖരന്റെ മൃതദേഹം കണ്ടെടുത്ത് സാഹസികമായി കരക്കക്കത്തിച്ച പട്ലയിലെ യുവാക്കൾക്ക് കണക്ടിംഗ് പട്ല ക്യാഷ് പ്രൈസും ഉപഹാരവും നൽകി സ്വീകരിച്ചു.

മധൂർ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ് ഉപഹാരവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ആത്മാർത്ഥ സേവനവും അർപ്പണ മനോഭാവവും സഹജീവി സ്നേഹവുള്ള ഇത്തരം യുവാക്കളാണ് നമ്മുടെ നാടിന്റെ സമ്പത്ത് എന്ന് പ്രസിഡണ്ട് പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയുള്ള, ദുരന്തങ്ങളിൽ സമൂഹത്തിനു താങ്ങും തണലുമാകുന്ന സന്നദ്ധ പ്രവർത്തകർക്ക് അർഹമായ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.

പട്ല വാർഡ് മെമ്പർ എം എ മജീദ് ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു. യുവാക്കളുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും ഇതു ജനങ്ങൾക്കിടയിൽ സ്നേഹവും ഐക്യ ബോധവും ഊട്ടിയുറപ്പിക്കുമെന്നും പഞ്ചായത്ത് മെമ്പർ പറഞ്ഞു.



ചടങ്ങിൽ എച്ച് കെ അബ്ദുർ റഹ്‌മാൻ അധ്യക്ഷത വഹിച്ചു. യുവാക്കൾ സ്വീകരണത്തിന് നന്ദി പറഞ്ഞു. സഹജീവികളെ ദുരന്തങ്ങളിൽ നിന്നും രക്ഷിക്കേണ്ടത് സാമൂഹിക ബാദ്ധ്യതയായാണ് കരുതുന്നതെന്നും ഇത്തരം സേവന പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പിന്തുണ തുടർന്നും ഉണ്ടാകണമെന്നും അവർ അഭ്യർത്ഥിച്ചു.  തങ്ങൾക്ക് ലഭിച്ച ക്യാഷ് പ്രൈസ് യുവാക്കൾ വെള്ളപ്പൊക്ക ദുരന്തത്തിൽ മരിച്ച ചന്ദ്രശേഖറിന്റെ കുടുംബത്തിനു തന്നെ നൽകി.

പി ടി എ ഭാരവാഹികളായ സി എച്ച് അബുബക്കർ, കെ എം സൈദ്, സി പി അഡ്മിൻമാരായ കരീം കൊപ്പളം, ഖാദർ അരമന, സി പി ഗൾഫ് പ്രതിനിധി സുൽത്താൻ മഹ്‌മൂദ് തുടങ്ങിയവർ പ്രസംഗിച്ചു.


Keywords: Patla, News, Madhur, Kerala, Recognition for selfless service; Connecting Patla gave cash prizes and gifts to the volunteers.

Post a Comment