മൊഗ്രാൽ: (my.kasargodvartha.com 07.09.2020) ചിത്രരചനയിൽ വിസ്മയ കാഴ്ചയൊരുക്കുന്ന മുൻ ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്റെ പുത്രി നഫീസത്ത് സുസ്‌നയുടെ ചിത്രശേഖരം ദേശീയവേദി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു. കോവിഡ് നിയന്ത്രണം മൂലം കോളേജുകൾ അടച്ചുപൂട്ടിയതോടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ചാണ് സുസ്‌ന ഈ അവധിക്കാലത്തെ വരകളാൽ സർഗ്ഗാത്മകമാക്കിയത്.
സുസ്‌ന വരച്ച ദേശീയവേദി ഭാരവാഹികളുടെ ചിത്രം ഗൾഫ് പ്രതിനിധി കെ കെ അബ്ദുല്ല കുഞ്ഞി-സുലൈമാൻ, കെ എം മുനീർ അൽ മുതകമ്മലിനു നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ സുസ്‌നയെ ഉപഹാരം നൽകി അനുമോദിച്ചു. ദേശീയവേദി ഭാരവാഹികളായ മുഹമ്മദ് അബ്‌കോ, എം എം റഹ്‌മാൻ, ടി കെ ജാഫർ, എം എ മൂസ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, വിജയകുമാർ, എ എം സിദ്ദീഖ് റഹ്‌മാൻ, ടി കെ അൻവർ, എൽ ടി മനാഫ്, റിയാസ് മൊഗ്രാൽ, മുഹമ്മദ് സ്മാർട്ട്, അബ്ദുർ റഹ്‌മാൻ നാങ്കി, സിദ്ദീഖ് സ്ട്രൈക്ക്, മുഹമ്മദ് മൊഗ്രാൽ, അഷ്റഫ് പെർവാഡ്, ബഷീർ ഓട്ടോ സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, Mogral, Picture, Release, Pictures of Susna have been released