ബേക്കൽ: (my.kasargodvartha.com 16.09.2020) ഐ എൻ എൽ ഉദുമ മണ്ഡലം സെക്രട്ടറിയെയും പള്ളിക്കര പഞ്ചായത്ത് ഭരണസമിതി വൈസ് പ്രസിഡണ്ടിനെയും എൽ ഡി എഫ് പ്രവർത്തകരെയും ആക്രമിച്ചതിൽ നാഷണൽ പ്രവാസി ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്തിലെ സമാധന അന്തരീക്ഷം നശിപ്പിക്കാനുള്ള മുസ്ലിം ലീഗിൻ്റെ അക്രമം സമാധാന അന്തരീക്ഷത്തിന് ഭിഷണിയാണെന്ന് പ്രവാസി ലീഗ് ആരോപിച്ചു.
നാഷണൽ പ്രവാസി മണ്ഡലം പ്രസിഡണ്ട് അലി അബ്ബാസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. നാഷണൽ പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് ടി എം എ റഹ്‌മാൻ തുരുത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സ്വാലിഹ് ബേക്കൽ, ജില്ലാ ട്രഷർ അബ്ദുർ റഹ്‌മാൻ കളനാട്, ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ബഷീർ, ട്രഷർ മുഹമ്മദ് കുഞ്ഞി കളനാട്, അബ്ദുർ റഹ്‌മാൻ കളനാട്, മുഹമ്മദ് കുഞ്ഞി അയ്യകോൽ, ഇ കെ അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. റഹിം ഹാജി കരിവേടകം നന്ദി പറഞ്ഞു.

Keywords: News, Kerala, National Pravasi League, Protest, LDF, INL, National Pravasi League (NPL) has protested against the attack on the INL Uduma constituency secretary and LDF activists