നാസർ കൊട്ടിലങ്ങാട്
കാഞ്ഞങ്ങാട്: (my.kasargodvartha.com 18.09.2020) എംഎസ്എഫ് മീനാപ്പീസ് ശാഖ മർഹും മെട്രോ മുഹമ്മദ് ഹാജി സ്മരണാർത്ഥം ജി യു പി എസ് ഹോസ്ദുർഗ്ഗ് കടപ്പുറം സ്കൂളിലെ വിദ്യാർത്ഥിക്കൾക്കു പഠിക്കാനാവശ്യമായ നോട്ട്ബുക്കും മറ്റ് പഠനോപകരണങ്ങളും നൽകി. വിതരാണോൽഘാടനം കാഞ്ഞങ്ങാട് നഗരസഭ 43-ാം വാർഡ് കൗൺസിലർ ഖദീജ ഹമീദ് നിർവഹിച്ചു.
കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ രംഗത്തു എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എന്നും നികത്താൻ സാധിക്കാത്ത നഷ്ടം തന്നെയാണ് മെട്രോയുടെ വേർപാടിലൂടെ സംഭവിച്ചെതെന്നു അവർ മെട്രോ മുഹമ്മദ് ഹാജിയെ കുറിച്ച് സ്മരിച്ചു. പ്രസ്തുത പരിപാടിയിൽ സ്കുൾ ഹെഡ്മാസ്റ്റർ ഭാസ്കരൻ, മുൻ ഹെസ്മിസ്ട്രസ് ശ്യാമള, പിടിഎ പ്രസിഡണ്ട് അബ്ദുല്ല എച്ച് കെ, പിടിഎ അംഗങ്ങളായ ഫൗസിയ, നൗഷിബ, മുസ്ലിം ലീഗ് മുൻസിപ്പൽ ട്രഷറർ കെ കെ ജാഫർ, മുസ്ലിം യൂത്ത്ലീഗ് മുൻസിപ്പൽ ട്രഷറർ സലാം സി വി, യൂത്ത്ലീഗ് മീനാപ്പീസ് ശാഖ പ്രസിഡണ്ട് നവാസ് എച്ച് കെ, മുസ, അബ്ദു റഹ്മാൻ ഹദ്ദാദ്, എംഎസ്എഫ് മീനാപ്പീസ് ശാഖ ഭാരവാഹികളായ യാസീൻ മീനാപ്പീസ്, തൻവീർ മീനാപ്പീസ്, മറ്റ് സ്കൂൾ സ്റ്റാഫുകളും പങ്കെടുത്തു.
Keywords: Kerala, News, MSF, Meenapees, Branch, Distributed, Books, School children, MSF Meenapees branch distributed books to school children