Join Whatsapp Group. Join now!

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന എം എസ് റാവുത്തരെ അനുസ്മരിച്ചു

MS Rawathar remembrance conducted #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvarth.com 28.09.2020) കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന എം എസ് റാവുത്തരെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. റാവുത്തരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സ്‌നേഹ ഭീപം പുരസ്‌കാരം വിനോദ് എരവിലിന് ഹക്കിം കുന്നില്‍ കൈമാറി.

MS Rawathar remembrance conducted

കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ ശാഹുൽ ഹമീദ് അധ്യക്ഷനായി. വി വി പ്രഭാകരന്‍ റാവുത്തര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ ഖാലിദ്, രാഘവന്‍ കുളങ്ങര, കെ ഡബ്ല്യു എസ് എ ജില്ലാ സെക്രട്ടറി പി വേണുഗോപാലന്‍, വിനോദ് അരമങ്ങാനം സുധീഷ് കുമാര്‍, തോമസ് പി വി, ഗോപാലകൃഷ്ണന്‍ മുള്ളേരിയ എന്നിവര്‍ സംസാരിച്ചു. അബ്ദുള്‍ റസാഖ് സ്വാഗതവും അബ്ദുല്ല മുള്ളേരിയ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Rememberance, Program, MS Rawathar remembrance conducted.

Post a Comment