Join Whatsapp Group. Join now!

കേന്ദ്ര ഗവൺമെൻ്റിൻ്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് മാർച്ചും ധർണയും

March and dharna to protest against anti-farmer policies of the central government#കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
1 min read
വെള്ളരിക്കുണ്ട്: (my.kasargodvartha.com 25.09.2020) കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഇടതുപക്ഷ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് നഗരത്തിൽ മാർച്ചും പോസ്റ്റ് ഓഫീസ് ധർണയും നടത്തി.

March and dharna to protest against anti-farmer policies of the central government

കിസാൻ സഭ ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി സഹദേവൻ ധർണ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏളരി ഏരിയാ സെക്രട്ടറി ടി പി തമ്പാൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി ആർ ചാക്കോ, മുൻ എം എൽ എ എം കുമാരൻ, കേരള കോൺഗ്രസ് പിള്ള വിഭാഗം ജില്ലാ സെക്രട്ടറി ടി പി നന്ദകുമാർ, കേരള കോൺഗ്രസ് സ്കറിയാ വിഭാഗം കർഷക യൂണിയൻ ജില്ലാ സെക്രട്ടറി കെ യു ജെയിസ്, സി പി ഐ ലോക്കൽ സെക്രട്ടറി വി കെ ചന്ദ്രൻ, എൽ ജെ ഡി ജില്ലാ കമ്മിറ്റിയംഗം സ്കറിയ കല്ലേക്കുളം, കേരള കോൺഗ്രസ്  സ്കറിയാ വിഭാഗം ജില്ലാ ജന:സെക്രട്ടറി ജോർജ്കുട്ടി തോമസ് മാടപ്പള്ളി
എന്നിവർ പ്രസംഗിച്ചു.

Keywords: Kerala, News, government, March, dharna, protest, farmer, March and dharna to protest against anti-farmer policies of the central government

You may like these posts

Post a Comment