Join Whatsapp Group. Join now!

കനത്ത മഴയിൽ മാലിന്യങ്ങൾ നിറഞ്ഞ ഓവുചാൽ വൃത്തിയാക്കി വള്ളിക്കടവിലെ നാട്ടുകാർ

Locals of Vallikkadavu cleaned the sewer filled with garbage in the heavy rain #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തക

വെള്ളരിക്കുണ്ട്: (my.kasargodvartha.com 20.09.2020) തുടർച്ചയായി പെയ്യുന്ന മഴമൂലം മഴ വെള്ളത്തിൽ ഒഴുകിയെത്തിയ, മാലിന്യങ്ങളും, ചപ്പുചവറുകളും, അടിഞ്ഞു കൂടി ബളാൽ പഞ്ചായത്തിലെ വള്ളിക്കടവ് ടൗണിൽ ഓവുചാൽ നിറഞ്ഞു കവിഞ്ഞത് യാത്രക്കാർക്കും പ്രദേശ വാസികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കി. ബളാൽ മണ്ഡലം യൂത്ത് കോൺഗ്രസ്, മാലോം വാർഡ് ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഉടൻ തന്നെ തടസങ്ങൾ നീക്കം ചെയ്തു.




നിലയ്ക്കാതെ പെയ്യുന്ന പേമാരിയെ വകവയ്ക്കാതെ നാടിന്റെ നന്മയ്ക്കായി പ്രവർത്തിച്ച ദുരന്ത നിവാരണ സേന ക്യാപ്റ്റൻ വിനീത് ചക്കാലയ്ക്കൽ, സോമേഷ് സോമൻ, അമൽ അഗസ്റ്റ്യൻ, അഭിലാഷ്, ഷിബിൻ, റിൻസൺ, ജോമി, ടോണി, ജോഷി എന്നിവരാണ് പെരുമഴയത്തും സേവന പ്രവർത്തനത്തിനിറങ്ങിയത്.

Keywords: Kerala, News, Heavy Rain, Rain, Garage, Canal, Clean, Vellarikundu, Town, Panchayath, Youth Congress, Locals of Vallikkadavu cleaned the sewer filled with garbage in the heavy rain

Post a Comment