കാസർകോട്: (my.kasargodvartha.com 09.09.2020) സൗദി കിഴക്കൻ പ്രവിശ്യയിലെ കാസര്കോട്ടുകാരുടെ കൂട്ടായ്മയായ കാസർകോട് ഡിസ്ട്രിക്ട് സോഷ്യൽ ഫോറം (കെ ഡി എസ് എഫ്) ന്റെ അർദ്ധവർഷിക മീറ്റിംഗ് ഓൺലൈൻ സംവിധാനമായ സൂം വഴി നടത്തി.
ചെയർമാൻ ടി ഷാഹുൽ ഹമീദിന്റെ അധ്യക്ഷതയിൽ നാട്ടിലും സൗദിയിലുമുള്ള സെന്ട്രൽ കമ്മിറ്റി ഭാരവാഹികൾ കോവിഡ് കാല ചരിറ്റിയെപ്പറ്റി വിലയിരുത്തി. ലോക്ക്ഡൗണിന്റെ കൂരിരുട്ടിലും അശരണരേയും, ഒറ്റപ്പെടലിന്റെയും മാനസിക വിഭ്രാന്തിയുടേയും കരാള കരങ്ങളിലമർന്നുപോയവരെ സഹാനുഭൂതിയുടെ വെളിച്ചത്തിൽ ചേർത്തുനിർത്തി ഭക്ഷണക്കിറ്റും, മറ്റ് സഹായങ്ങളും ചെയ്തു മനസ്സ് കൊണ്ട് സുശ്രുഷിച്ചു ദമ്മാം ഖോബാർ കമ്മിറ്റി ഭാരവാഹികളേയും അംഗങ്ങളെയും ചെയർമാൻ പ്രശംസിച്ചു.
അഭയ ഡയാലിസിസ് സെന്‍ററിലേക്ക് ഒരു ഡയാലിസിസ് മെഷീന്‍ സംഭാവന ചെയ്തത് ഈ കോവിഡ് കാലത്ത് ചെയ്യാൻ പറ്റിയ മറ്റൊരു നേട്ടമായി യോഗം വിലയിരുത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് അംഗഡിമുഗർ സ്വാഗത പ്രസംഗം നടത്തി, പ്രസിഡണ്ട് ഷാഫി ചെടെക്കാൽ പ്രസീഡിയം നിയന്ത്രിച്ചു, മുൻ പ്രസിഡണ്ട് കെ എം എ മജീദ്, മുഹമ്മദ് ഖാദി, സാജു തെരുവത്ത്, ഖാദർ തെക്കിൽ, ഖാദർ അണങ്കൂർ, നവാസ് ലണ്ടൻ, ഹമീദ് കാഞ്ഞങ്ങാട്, അസീസ് പട്ള തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഖലീൽ പടിഞ്ഞാർ നന്ദി പ്രകാശിപ്പിച്ചു.

Keywords: News, Kerala, KDSF, Meeting, KDSF held its half-yearly meeting