ദുബൈ: (my.kasargodvartha.com 14.09.2020) കോവിഡ് മഹാമാരിയുടെ ഭീതിയിൽ ലോകം വിറങ്ങലിച്ചു നിന്നപ്പോൾ, ഉറ്റവർക്കും ഉടയവർക്കും വേണ്ടി ദുബൈയുടെ നഗരത്തിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പ്രതിരോധ പോരാട്ടത്തിൽ ഇറങ്ങിയവരാണ് കാസർകോട് ജില്ലയിലെ കെഎംസിസി പ്രവർത്തകർ എന്ന് ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ അഭിപ്രായപ്പെട്ടു. ദുബൈ കെ എം സി സി ഉദുമ പഞ്ചായത്ത് കമ്മിറ്റി അൽ ബറാഹ കെ എം സി സി ആസ്ഥാനത്തു സംഘടിപ്പിച്ച കോവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ കെഎംസിസി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കെഎംസിസി നേതാക്കളായ അഡ്വക്കറ്റ് ഇബ്രാഹിം ഖലീൽ, റാഫി പള്ളിപ്പുറം, സലാം കന്യപ്പാടി, യുസഫ് മുക്കൂട് എന്നിവരെയും വിവിധ ഹെൽപ് ഡെസ്ക് സംവിധാനങ്ങൾക്ക് നേതൃത്വം നൽകിയ ഇസ്മായിൽ നാലാംവാതുക്കൽ, ശബീർ കീഴൂർ, സി എ ബശീർ പള്ളിക്കര, അശ്‌കർ ചൂരി, സുഹൈൽ കോപ്പ, അസീസ് കമാലിയ, ഇബ്രാഹിം ബേരിക്കെ, സഫ്‌വാൻ അണങ്കൂർ, അഷറഫ് ബായാർ, നൗഫൽ ചേരൂർ, നവാസ് അബ്ബാസ് എന്നിവരെയും ദുബൈ കെഎംസിസി ഉദുമ പഞ്ചായത്തിൽ നിന്നും സേവന പ്രവർത്തനങ്ങളിൽ സജീവമായാ 11 വളണ്ടിയർ പ്രവർത്തകരെയും, ദുബൈ കെഎംസിസിയുടെ ചാർട്ടേഡ് വിമാന സർവീസുകൾക്ക് വളണ്ടിയർ സേവനം അനുഷ്ഠിച്ച സിദ്ദിഖ് ചൗക്കി, റസാഖ് ബദിയടുക്ക, സജീദ് ഒലത്തിരി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ദുബൈ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, വൈസ് പ്രസിഡണ്ടുമാരായ മുസ്തഫ വേങ്ങര, ഒ കെ ഇബ്രാഹിം, ദുബൈ കെ എം സി സി കാസർകോട് ജില്ല ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, സെക്രട്ടറി അബ്ബാസ് കളനാട്, മണ്ഡലം പഞ്ചായത്ത് നേതാക്കളായ ഫൈസൽ പട്ടേൽ, മുനീർ പള്ളിപ്പുറം, കെ സി ശരീഫ് പള്ളിക്കര, അസ്‌ലം കോട്ടപ്പാറ, ഷാനവാസ് കോട്ടക്കുന്ന്, സലാം പാക്യര, നൗഷാദ് ഷാലിമാർ, മുഹമ്മദ് കപ്പണക്കാൽ, അബ്‌ദുല്ല മുല്ലച്ചേരി, മുസ്തഫ പാക്യാര, ജംഷിദ് കോട്ടിക്കുളം, സ്വാദിഖ് കോട്ടക്കുന്ന്, ജാബിർ നാലാം വാതുക്കൽ, മുഹ്‌സിൻ ചേരൂർ, ഫൈസൽ മഠം എന്നിവർ സംബന്ധിച്ചു. ദുബൈ കെ എം സി സി ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് റഫീഖ് മാങ്ങാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫഹദ് മൂലയിൽ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ഉബൈദ് അബ്ദുർ റഹ്‌മാൻ നന്ദിയും പറഞ്ഞു.

Keywords: News, Gulf, Dubai, KMCC, Kasaragod KMCC activists were the ones who risked their lives in Dubai when the COVID epidemic hit the world: Ibrahim Eletil