Kerala

Gulf

Chalanam

Obituary

Video News

മനുഷ്യരാകുക എന്നതാണ് പ്രധാനം! പട്ലയിലെ ഈ യുവാക്കള്‍ക്ക് സല്യൂട്ട്


എസ് എ പി

(www.my.kasargodvartha.com 24.09.2020) മനുഷ്യൻ എന്ന വികാരം മാത്രം നിലനിൽക്കുകയും ബാക്കിയെല്ലാം തനിയെ അപ്രത്യക്ഷമാകുകയും ചെയ്യുന്ന ചില നിമിഷങ്ങളുണ്ട്. മനുഷ്യനിർമ്മിത മതിലുകൾക്കുമപ്പുറത്ത് സഹജീവി സ്നേഹത്തിന്റെ നന്മയുടെ തിരമാലകൾ അലയടിക്കുന്ന കാഴ്ച്ചകൾ മനുഷ്യരിലുള്ള പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.

നമ്മൾ അകറ്റി നട്ട മരങ്ങൾ വേരുകൾ കൊണ്ട് ചേർത്തു പിടിക്കുന്ന കാഴ്ച്ചകൾ നാം കാണുന്നില്ല എന്നു മാത്രം.

മധുവാഹിനിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. സമീപ പ്രദേശങ്ങൾ മുഴുവൻ വെള്ളം കയറുകയും വീടുകളിൽ നിന്നും പലരും കുടിയിറങ്ങുകയും ചെയ്യേണ്ടി വന്നു. വെള്ളപ്പൊക്ക ദുരന്തത്തിൽപ്പെട്ട് നില തെറ്റി മരണം പുൽകേണ്ടി വന്നത് പട്ലയുടെ തൊട്ടയൽപ്പക്കമായ മധൂർ ചേനക്കോട്ടെ ചന്ദ്രശേഖർ എന്ന യുവാവിനായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് നാട്ടുകാരെ മുഴുവൻ കണ്ണീരിലാഴ്ത്തി ഇത് പോലെ ഒരു യുവാവ് മുങ്ങി മരിച്ചത്.

അന്നും ഫയർഫോഴ്സും മറ്റു ഗവ സംവിധാനങ്ങളും പരാജയപ്പെടുകയായിരുന്നു. പട്ലയിലെ ഒരു പറ്റം യുവാക്കളുടെ സാഹസിക യജ്ഞം കൊണ്ടാണ് ആ മൃതദേഹം കണ്ടെടുക്കാൻ കഴിഞ്ഞത്. വീണ്ടും സമാനമായൊരു ദുരന്തം സംഭവിച്ചിരിക്കുന്നു. തീവ്രപരിശ്രമങ്ങൾക്കൊടുവിൽ അവിടെയും രക്ഷകരായി എത്തിയത് പട്ലയിലെ കരുണ വറ്റാത്ത മനസ്സിന്റെ ഉടമകളായ ഏതാനും യുവാക്കളായിരുന്നു. അവരുടെ ധീരതയും മാനുഷികതയും അളക്കാൻ നമ്മൾ ഒരുക്കി വെച്ച വെറുപ്പിന്റെ അളവുകോലുകൾക്കാവില്ല!.നാം നിർമ്മിച്ചെടുത്ത നുണകളുടെ ചില്ലു കൊട്ടാരങ്ങൾ തകർന്നു വീഴാനുള്ളതാണെന്നു ഈ യുവത തെളിയിച്ചിരിക്കുന്നു. പ്രതീക്ഷകൾ അസ്തമിച്ചു എന്ന് നമുക്കു തോന്നും പക്ഷെ പ്രതീക്ഷയുടെ പുതുനാമ്പുകൾ പൊട്ടിവിടരുന്നത് ചില അപ്രതീക്ഷിത സന്ദർഭങ്ങളിലാണ്. ഇനിയെന്ത് എന്ന ചോദ്യം മുന്നിൽ വന്നു നിൽക്കുമ്പോൾ മാലാഖകളെ പോലെ ചില കൈകൾ രക്ഷക്കായി ഉയരും. അവർ ഇന്നലെവരെ നമുക്കു പരിചയമില്ലാത്ത നാം തിരിച്ചറിയാത്ത മനുഷ്യരായിരുന്നു. സന്നിഗ്ദഘട്ടങ്ങളിൽ നമ്മുടെ സഹായത്തിനെത്തുക പലപ്പോഴും നാം സ്വപ്നത്തിൽ പോലും നിനച്ചിരിക്കാത്ത ആളുകളായിരിക്കും. അവർ തീർക്കുന്ന സൗഹൃദത്തിന്റേയും സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും മുല്ലമൊട്ടുകൾ പരത്തുന്ന സുഗന്ധം തിരിച്ചറിയപ്പെടേണ്ടതുണ്ട്.


മരണമെന്ന ഏകാന്തതയുടെ തുരങ്കത്തിലൂടെ യാത്ര പോകേണ്ടവരാണ് നാമോരുത്തരും! ദൈവനിശ്ചയത്തെ തടുത്തു നിർത്താനാകില്ല. ചന്ദ്രശേഖരിന് ആദരാജ്ഞലികൾ!

പട്ലയിലെ നന്മ മനസ്സിനു, ധീര യുവാക്കൾക്ക് അഭിവാദ്യങ്ങൾ!


Keywords: Article, S A P, Patla, Salute, Tree, Journey, It's important to be human! Salute to these youngsters of Patla.

Web Desk Ahn

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive