എടത്തോട്: (my.kasargodvartha.com 29.09.2020) സി പി എം എടത്തോട് മുൻ ബ്രാഞ്ച് സെക്രട്ടറി എ വി കൃഷ്ണൻ (58) നിര്യാതനായി. പരേതനായ കല്യോടൻ കോമൻ മണിയാണി-എരോൽ വീട്ടിൽ യശോദ ദമ്പതികളുടെ മകനാണ്. സി പി എം പാർട്ടി മെമ്പറും, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു) എളേരി ഏരിയാ കമ്മറ്റിയംഗവുമാണ്.
ഭാര്യ: സാവിത്രി. മക്കൾ: ഡോ. ശാരിക പി (ഗവ: ആയുർവ്വേദ ഡിസ്പൻസറി, പനത്തടി), ശാലിന പി (ബളാൽ), ശരത് പി (ദുബൈ), മരുമക്കൾ: ഡോ. അജയ്കുമാർ കോളിച്ചാൽ (മെഡിക്കൽ ഓഫീസർ, ചീമേനി ഗവ: ആയുർവ്വേദ ഡിസ്പൻസറി) അജിത്ത് വി ബളാൽ (യുണൈറ്റഡ് ഇൻഷുറൻസ് ഓഫീസ്, വെള്ളരിക്കുണ്ട് ) സഹോദരങ്ങൾ: എ വി കുഞ്ഞിക്കണ്ണൻ എടത്തോട്, എ വി ശോഭ കരിവെള്ളൂർ, പത്മിനി ബളാൽ, രജനി ബിരിക്കുളം.
സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് ശേഷം എടത്തോട് വീട്ട് വളപ്പിൽ നടക്കും.
Keywords: Kerala, News, Former, CPM, Branch, Secretary, AV Krishnan, Passed Away, Former CPM branch secretary AV Krishnan has passed away