മുളിയാർ: (my.kasargodvartha.com 23.09.2020) കർഷക ദ്രോഹവും, കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതുമായ കേന്ദ്ര സർക്കാറിൻ്റെ കാർഷക ബില്ല് കത്തിച്ച് മുളിയാർ പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം ബോവിക്കാനം ടൗണിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി എ പി ഹസൈനാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
ബി എം അഷ്റഫ്, മൻസൂർ മല്ലത്ത്, ബി കെ ഹംസ, ബി എം ഹാരിസ്, അബ്ബാസ് കൊൾച്ചപ്പ്, എ കെ യൂസുഫ്, അബ്ദുല്ല ഹാജി ബാങ്കോക്ക്, മൊയ്തീൻ പിലാവടുക്കം സംബന്ധിച്ചു.
Keywords: News, Kerala, Protest, Muslim League, Independent farmers' group protests by burning agricultural bill