Join Whatsapp Group. Join now!

ദുബൈ ഐ എം സിസി കാസർകോട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ഖാദർ ആലംപാടി, അഷ്‌റഫ് ഉടുമ്പുന്തല, ഹനീഫ് ആരിക്കാടി എന്നിവർ ദുബൈ കമ്മിറ്റി ഭാരവാഹിയായി തെരെഞ്ഞെടുക്കപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ ഒഴിവ് വന്ന സ്ഥാനത്തേക്ക് പുതിയ ആളുകളെ നിയമിച്ചു Dubai IMCC Kasargod District Committee reconstituted
ദുബൈ: (my.kasargodvartha.com 13.09.2020) ഐ എം സി സി ദുബൈ കാസർകോട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡണ്ടായി ജലീൽ കെ പടന്നക്കാടിനെയും വൈസ് പ്രസിഡണ്ടുമാരായി അസ്‌ലു റഹ്‌മാൻ, ഇസ്മാഇൽ അതിഞ്ഞാൽ എന്നിവരെയും, സെക്രട്ടറിമാരായി ജുനൈദ് പൊവ്വൽ, ഷിയാസ്  ദിനാറിനെയും ട്രഷററായി റാഫി മക്കോടിനേയും  തിരഞ്ഞെടുത്തു. നിലവിലെ ഏതാനും ഭാരവാഹികൾ ദുബൈ  സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ജില്ലാ കമ്മിറ്റിയിൽ പുനഃസംഘടന വേണ്ടി വന്നത്. 

Dubai IMCC Kasargod District Committee reconstituted

ഖാദർ ആലംപാടിയുടെ അധ്യക്ഷതയിൽ ഐ എം സി സി ദുബൈ കമ്മിറ്റി ജനറർ സെക്രട്ടറി എം റിയാസ് യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഷ്‌റഫ് ഉടുമ്പുന്തല, ഹനീഫ്, മല്ലം കരീം, ഷെരീഫ് ബേക്കൽ, ഇസ്മാഈ ൽ  അതിഞ്ഞാൽ, ഫൈസൽ ബേക്കൽ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുസ്ത്വഫ എരിയാൽ സ്വാഗതം പറഞ്ഞു.

Keywords: Kerala, News, Kasaragod, Dubai IMCC, Dubai IMCC Kasargod District Committee reconstituted

Post a Comment