Join Whatsapp Group. Join now!

എസ് എസ് എഫ് ഉദുമ ഡിവിഷൻ വെഫി ഡൂസ് ആൻഡ് ഡോൺസ് സംഘടിപ്പിച്ചു

പത്ത്, പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി സൂം ആപ്പ് വഴി ഡൂസ് ആൻഡ് ഡോൺസ് സംഘടിപ്പിച്ചു Do's and Dont's conducted by Uduma SSF WEFI
ഉദുമ: (my.kasargodvartha.com 02.09.2020) വിസ്ഡം എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (വെഫി) ഉദുമ ഡിവിഷന്‍, പത്ത്, പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി സൂം ആപ്പ് വഴി ഡൂസ് ആൻഡ് ഡോൺസ് സംഘടിപ്പിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വഴികള്‍, ചുവട് വെക്കുന്നതിന് മുമ്പ് ലക്ഷ്യസ്ഥാനം നിശ്ചയിച്ച് മുന്നോട്ടു പോകേണ്ടതുണ്ട്, വെളിച്ചമുള്ള, സുരക്ഷിതമായ വഴിയിലൂടെയാവണം വിദ്യാര്‍ത്ഥികളുടെ യാത്ര. അതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് വെഫിയുടെ ലക്ഷ്യം.


എസ് എസ് എഫ് ഉദുമ ഡിവിഷന്‍ പ്രസിഡണ്ട് മൻസൂർ കൈനോത്ത് അധ്യക്ഷത വഹിച്ചു. ബഷീർ സഖാഫി പെരുമ്പള ഉദ്ഘാടനം ചെയ്തു. സംസ്ഥന വെഫി കോര്‍ഡിനേറ്റര്‍പി കെ അബ്ദുസമദ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥന വെഫി ഡ്രൈയിനർ സി കെ എം റഫീഖ് ചുങ്കത്തറ വിഷയാവതാരം നടത്തി. എസ് എസ് എഫ് ഉദുമ ഡിവിഷന്‍ ജനറല്‍ സെക്രട്ടറി സഅദ് മേൽപറമ്പ് സ്വാഗതവും, ഉദുമ ഡിവിഷന്‍ വിസ്ഡം സെക്രട്ടറി ആഷിക് ഹദ്ദാദ് നന്ദിയും പറഞ്ഞു.


Keywords: Kerala, News, Uduma, Ssf, Do's and Dont's conducted by Uduma SSF WEFI

Post a Comment