ഉദുമ: (my.kasargodvartha.com 24.09.2020) യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ച സംഭവത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യണമെന്നാവശ്യപെട്ടാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഉദുമ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദുമ ടൗണില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
ജില്ലാ സെക്രട്ടറി പി ബേബി ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, സിന്ധു പനയാല്‍, ജയശ്രീ, വി പ്രേമലത, കെ കസ്തൂരി എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി വി ഗീത സ്വാഗതം പറഞ്ഞു.
Keywords: News, Kerala, Democratic Women's Association, protest, conducted, Democratic Women's Association protest conducted
No comments: