Join Whatsapp Group. Join now!

കാസർകോട് മത്സ്യമാർക്കറ്റ് അടച്ചിടാനുള്ള കോർ കമ്മിറ്റി തീരുമാനം പുനപരിശോധിക്കണം: മർച്ചൻറ്സ് അസോസിയേഷൻ

കാസർകോട് നഗരസഭയുടെ സ്ഥലത്ത് രണ്ടേകാൽ കോടി രൂപ ചിലവ് ചെയ്ത് സംസ്ഥാന സർക്കാർ കെട്ടിടം നിർമ്മിച്ച് നഗരസഭയ്ക്ക് സമീപകാലത്താണ് കൈമാറിയത്. ഈ ആധുനിക മൽസ്യ മാർക്കറ്റ് അടച്ചിട്ടു കൊണ്ട് മൽസ്യ മാർക്കറ്റിന് സ്ഥലം കണ്ടെത്താനുളള കോർ കമ്മിറ്റി തീരുമാനം സംസ്ഥാന സർക്കാറിൻ്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് അസോസിയേഷൻ വ്യക്തമാക്കി Core committee to reconsider decision to close Kasargod fish market: Merchants Association
കാസർകോട്: (www.kasargodvartha.com 04.09.2020) മൽസ്യ മാർക്കറ്റ് അനിശ്ചിതമായി അടച്ചിടാനുള്ള ജില്ലാതല കൊറോണ കോർ കമ്മറ്റി തീരുമാനം പുന:പരിശോധിക്കണമെന്ന് കാസർകോട് മർച്ചൻ്റ്റസ് അസോസിയേഷൻ ആവശ്യപ്പെട്ടു. കാസർകോട് നഗരസഭയുടെ സ്ഥലത്ത് രണ്ടേകാൽ കോടി രൂപ ചിലവ് ചെയ്ത് സംസ്ഥാന സർക്കാർ കെട്ടിടം നിർമ്മിച്ച് നഗരസഭയ്ക്ക് സമീപകാലത്താണ് കൈമാറിയത്. ഈ ആധുനിക മൽസ്യ മാർക്കറ്റ് അടച്ചിട്ടു കൊണ്ട് മൽസ്യ മാർക്കറ്റിന് സ്ഥലം കണ്ടെത്താനുളള കോർ കമ്മിറ്റി തീരുമാനം സംസ്ഥാന സർക്കാറിൻ്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് അസോസിയേഷൻ വ്യക്തമാക്കി.

ഏതാനും ദിവസങ്ങൾക്കു മുമ്പ് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രിയുടേതായി വന്ന റിപ്പോർട്ടുകളിൽ മൽസ്യ വിൽപ്പനയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാർക്കറ്റുകൾ തുറന്നുകൊടുക്കണമെന്നും, നിലവിലുള്ള സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് മൽസ്യവിൽപ്പനയ്ക്ക് ആവശ്യമായ സ്ഥലം ലഭിക്കാത്ത ഇടങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നിലവിലുള്ള മാർക്കറ്റുകൾക്ക് പുറമേ താൽക്കാലിക സംവിധാനമായി മറ്റൊരു സ്ഥലം കൂടി കണ്ടെത്തണമെന്നുമാണ് ഉണ്ടായിരുന്നത്.



എന്നാൽ കാസർകോട് നഗരസഭ മൽസ്യ മാർക്കറ്റ് അനിശ്ച്ചിതമായി അടച്ചിട്ട് പുതിയ സ്ഥലം മാർക്കറ്റിനായി കണ്ടെത്താനുളള വിചിത്രമായ തീരുമാനമാണ് ജില്ലാ കോർ കമ്മിറ്റിയിൽ നിന്നും ഉണ്ടായിട്ടുള്ളത്. ഈ തീരുമാനം പു:നപരിശോധിക്കണമെന്നും സർക്കാറിൻ്റെ നിലപാടുകൾക്കനുസരിച്ച് മാർക്കറ്റ് തുറന്നുകൊടുക്കണമെന്നും മർച്ചൻ്റ്സ് അസോസിയേഷൻ സെക്രട്ടേറിയേറ്റ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് എ കെ മൊയ്തീൻ കുഞ്ഞി അധ്യക്ഷത വഹിച്ചു. ബഷീർ കല്ലങ്കാടി, എ എ അസീസ്, മാഹിൻ കോളിക്കര, ടി എ ഇല്യാസ്, ശശിധരൻ ജി എസ്, ദിനേഷ് കെ, അബ്ദുൽ നഹീം, ഹാരിസ് കെ, ജലീൽ ടി എം, ഉല്ലാസ് കുമാർ, അഷറഫ് സുൽസൺ, അബ്ദുർ റൗഫ് പള്ളിക്കാൽ, മുനീർ ബിസ്മില്ല എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നാഗേഷ് ഷെട്ടി സ്വാഗതവും സെക്രട്ടറി എം എം മുനീർ നന്ദിയും പറഞ്ഞു.


Keywords: Kerala, News, Kasaragod, Fish market, Core committee to reconsider decision to close Kasargod fish market: Merchants Association

Post a Comment