Join Whatsapp Group. Join now!

മാരകരോഗം ബാധിച്ച് കഷ്ടപ്പെടുന്നവർക്ക് സാന്ത്വനം; കുറ്റിക്കോലിൽ പാലിയേറ്റിവ് വളണ്ടിയർമാർക്കായി പരിശീലനം

Consolation to those suffering from terminal illness; Training for palliative volunteers in the bushമാരകരോഗം ബാധിച്ച് കഷ്ടപ്പെടുന്നവർക്ക് സാന്ത്വനം
കുറ്റിക്കോൽ: (my.kasargodvartha.com 18.09.2020) മാരകരോഗം ബാധിച്ച് കഷ്ടപ്പെടുന്നവർക്ക് സാന്ത്വനം. ഇതിൻ്റെ ഭാഗമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രി ബേഡഡുക്ക സെക്കണ്ടറി പാലിയേറ്റിവ് കെയർ വിഭാഗത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റിവ് കെയർ വളണ്ടിയർമാർക്കായി പരിശീലനം നടത്തി.

Consolation to those suffering from terminal illness; Training for palliative volunteers in the bush,


കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത്‌ ഹാളിൽ നടന്ന പരിശീലന പരിപാടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഓമന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനിടയിൽ മാറാരോഗത്തിൽപ്പെട്ട് ദുരിത മനുഭവിക്കുന്നവരെ സഹായിക്കുവാൻ പാലിയേറ്റിവ് കെയർ പ്രവർത്തകർ കാണിക്കുന്ന ഇടപെടലുകൾ മാതൃകാ പരമാണ് എന്ന് ഓമന രാമചന്ദ്രൻ പറഞ്ഞു.

കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ജെ. ലിസി അധ്യക്ഷത വഹിച്ചു. പി കെ ഗോപാലൻ, ദിവാകരൻ, ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു. പാലിയേറ്റിവ് നേഴ്‌സ് അശ്വതി ശശി സ്വാഗതവും ജെ പി എച്ച് എം സോഫിയാമ്മ നന്ദിയും പറഞ്ഞു.

പരിശീലനത്തിന് പാലിയേറ്റിവ് ബ്ലോക്ക് കോഡിനേറ്റർ വിജേഷ് കുമാർ നേതൃത്വം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിശീലനം. പരിശീലന പരിപാടിയിൽ പുതുതായി പത്ത്‌ വളണ്ടിയർമാർ പരിശീലനം പൂർത്തിയാക്കി.

Keywords: Consolation to those suffering from terminal illness; Training for palliative volunteers in the bush, News, Kerala, Consolation, Training,  Palliative, Volunteers. 

Post a Comment