കാസർകോട്: (my.kasargodvartha.com 09.09.2020) കേവലം അക്ഷരാഭ്യാസം മാത്രം നേടിയത്തിലൂടെ ഒരാൾ സാക്ഷരനാവുന്നില്ലെന്നും മനുഷ്യൻ മനുഷ്യനായി ജീവിക്കാനുള്ള അറിവും വിവേകവുമാണ് പകർന്നു നൽകേണ്ടതെന്ന് കാൻഫെഡ് സോഷ്യൽ ഫോറം നടത്തിയ സാക്ഷരതാ ദിന യോഗം അഭിപ്രായപ്പെട്ടു. പൊതു സമൂഹത്തിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന പല അനർത്ഥങ്ങൾക്കു മുന്നിലും സാക്ഷര കേരളം തല കുനിക്കുക ആണെന്നും, സമൂഹത്തെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കാനുള്ള ഒരു യജ്ഞമാണ് സർക്കാരും സന്നദ്ധ സംഘടനകളും നടത്തേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു.
ഫോറം ചെയർമാൻ കൂക്കാനം റഹ്‌മാൻ അധ്യക്ഷത വഹിച്ചു. സമൂഹത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും, അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളും സജീവമാക്കുന്നതിനായി കാൻഫെഡ് സോഷ്യൽ ഫോറത്തിന്റെ കീഴിൽ വനിതാ വിങ്, സ്റ്റുഡന്റ്‌സ് വിങ് എന്നിവ രൂപീകരിക്കാൻ തീരുമാനിച്ചു. ഫോറം ജന. സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ട്രഷറർ അബൂബക്കർ പാറയിൽ, ഭാരവാഹികളായ കരിവെള്ളൂർ വിജയൻ, സി എച്ച് സുബൈദ, സി പി വി വിനോദ് കുമാർ, എൻ സുകുമാരൻ, കെ ആർ ജയചന്ദ്രൻ, ടി തമ്പാൻ, പ്രൊഫ. എ ശ്രീനാഥ്, ഹനീഫ് കടപ്പുറം, മാധവൻ മാട്ടുമ്മൽ സംസാരിച്ചു.
Keywords: Kerala, News, Confed Social Forum hosted Literacy Day meeting