Join Whatsapp Group. Join now!

യുവമോര്‍ച്ച മാര്‍ച്ചിന് നേരെ പോലീസ് അതിക്രമമെന്ന് പരാതി; ജില്ലാ വൈസ് പ്രസിഡണ്ട് അഞ്ജുജോസ്ടിക്ക് പരിക്ക്

Complaint of police violence against Yuva Morcha March; District Vice President Anjujosti injured #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 18.09.2020) മന്ത്രി കെ ടി ജലീല്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മറ്റി കാസര്‍കോട് കലക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിരൂക്ഷ അക്രമം അഴിച്ച് വിട്ടതായി യുവമോർച്ച ആരോപിച്ചു. സമാധാനപരമായി മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ച് നടത്തിയ രൂക്ഷമായ അക്രമത്തില്‍ യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് അഞ്ജുജോസ്ടിക്ക് മാരകമായ പരിക്കേറ്റു.

Complaint of police violence against Yuva Morcha March; District Vice President Anjujosti injured

പോലീസ് അക്രമത്തില്‍ പരിക്കേറ്റ് ബോധരഹിതയായ അഞ്ജുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലും അനുവദിക്കാതെ ജലപീരങ്കി ഉപയോഗിച്ച് പ്രവര്‍ത്തകരെ തുരത്തുകയാണ് പോലീസ് ചെയ്തത്. ബിജെപി- യുവമോര്‍ച്ച നേതാക്കളിടപെട്ട് അഞ്ജുവിനെ സംഭവ സ്ഥലത്ത് നിന്നും താങ്ങിയെടുത്ത് മുന്നോട്ട് ഓടിപോയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ശ്വാസതടസ്സം നേരിട്ട് റോഡില്‍ കുഴഞ്ഞ് വീണ അഞ്ജു കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്നത് പോലീസിന്റെ വ്യാമോഹം മാത്രമാണെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയന്‍ മധൂര്‍ പറഞ്ഞു.

Keywords: Kerala, News, Kasaragod, Yuvamorcha, March, Police, Water Canon, Injured, Complaint of police violence against Yuva Morcha March; District Vice President Anjujosti injured.

Post a Comment