മൊഗ്രാൽ: (my.kasargodvartha.com 18.09.2020) സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കിയതായുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് മൂലമാണെന്ന് മൊഗ്രാൽ ദേശീയ വേദി കുറ്റപ്പെടുത്തി. കാസർകോട് ജില്ലയിലെ ദേശീയപാതയുടെ ശോചനീയാവസ്ഥ ഇതുവരെ പരിഹരിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ പൊതുമരാമത്ത് റോഡുകൾ തകർന്നു തരിപ്പണമായി കിടക്കുന്നു. ഇതൊക്കെ മറച്ചു വെച്ചാണ് ഉദ്യോഗസ്ഥർ പറയുന്നതിനനുസരിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നത്.
തിരുവനന്തപുരം ശംഖുമുഖം എയർപോർട്ട് റോഡിൻ്റെ നിർമ്മാണോദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ച് സംസാരിക്കവെയാണ് സംസ്ഥാനത്ത് 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കിയതായി മുഖ്യമന്ത്രി അവകാശപ്പെട്ടത്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. തകർന്നുകിടക്കുന്ന പെർവാഡ് -മൊഗ്രാൽ - കാസർകോട് ദേശീയപാതയുടെ ഫോട്ടോകൾ അടങ്ങിയ പരാതി ദേശീയവേദി മുഖ്യമന്ത്രിക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

Keywords: Kerala, News, Kasargod, Chief Minister, Misunderstanding, Road, Officials, CM's statement that roads have been made passable: Complaint that officials have misunderstood.