Join Whatsapp Group. Join now!

രാഹുൽ ഗാന്ധിയുടെ പാത പിന്തുടർന്ന് യൂത്ത് കോൺഗ്രസും; ആരോഗ്യ പ്രവർത്തകരെ ഓണ കോടി നൽകി ആദരിച്ചു

മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പാത പിന്തുടർന്ന് യൂത്ത് കോൺഗ്രസും.ആരോഗ്യ പ്രവർത്തകർക്ക് ഓണ കോടി നൽകി ആദരിച്ചു Youth Congress follows in Rahul G
ഉദുമ: (my.kasargodvartha.com 30.08.2020) മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പാത പിന്തുടർന്ന് യൂത്ത് കോൺഗ്രസും.ആരോഗ്യ പ്രവർത്തകർക്ക് ഓണ കോടി നൽകി ആദരിച്ചു. രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിലെ മഴുവൻ ആരോഗ്യ പ്രവർത്തകർക്കും ആശാവർക്കർമാർക്കും നൽകുന്ന ഓണ സമ്മാനത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചാന്ന് യൂത്ത് കോൺഗ്രസ്സ് ആര്യടുക്കം യൂണിറ്റ് മാങ്ങാട് ഹെൽത്ത് സബ് സെൻ്ററിന് കീഴിലുള്ള മുഴുവൻ ആശാവർക്കർമാർക്കും കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നഴ്സുമാർ ജൂനിയർ സുപ്രണ്ട് അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഓണ കോടി നൽകി ആദരിച്ചത്. 


ഡി സി സി ജന:സെക്രടറി ഗീതാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് നിതിൻ രാജ് ആര്യടുക്കം അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബി ബാലകൃഷ്ണൻ, ഹമീദ് മാങ്ങാട്, അൻവർ മാങ്ങാട്, ബി കൃഷ്ണൻ, തിലകരാജൻ മാങ്ങാട്, ഷിബു കടവങ്ങാനം, വിജേഷ് ആര്യടുക്കം, ശിഹാബ് ബി എം, ശ്രീരാജ് കടവങ്ങാനം എന്നിവർ ആശംസകൾ നേർന്നു. സബ്സെൻ്റർ നഴ്സ് വിലാസിനി ആദരവിന് നന്ദി രേഖപ്പെടുത്തി.

Keywords: News, Kerala, Kasaragod, Congress, Youth Congress follows in Rahul Gandhi's footsteps; Health workers were honored with Ona crore
 

Post a Comment