Join Whatsapp Group. Join now!

സഞ്ചരിക്കുന്ന ഓണച്ചന്തകൾ ആരംഭിക്കണമെന്ന് വെൽഫെയർ പാർട്ടി

കാസർകോട് നഗരത്തിൽ സർക്കാർ കൂടുതൽ ഓണച്ചന്തകൾ ആരംഭിക്കണമെന്ന് വെൽഫെയർ പാർട്ടി Welfare party wants to start mobile Onam bazaars
കാസർകോട്: (www.kasargodvartha.com 28.08.2020) ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സപ്ലെെകോയും ഓണച്ചന്തയും അടച്ചുപൂട്ടിയ സാഹചര്യത്തിൽ കാസർകോട് നഗരത്തിൽ സർക്കാർ കൂടുതൽ ഓണച്ചന്തകൾ ആരംഭിക്കണമെന്ന് വെൽഫെയർ പാർട്ടി കാസർകോട് മണ്ഡലം പ്രസിഡണ്ട് കെ ടി ബശീർ ആവശ്യപ്പെട്ടു. നഗരസഭയിലെയും സമീപപ്രദേശങ്ങളിലെയും ആയിരക്കണക്കിനാളുകൾ ആശ്രയിച്ചിരുന്ന സപ്ലെകൊയാണ് അടച്ച് പൂട്ടിയിരിക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോവിഡ് കാലത്ത് ഏക ആശ്വാസമായിരുന്ന ഓണച്ചന്തയും സപ്ലൈകോയും അടച്ചുപൂട്ടിയതോടെ സാധാരണ ജനങ്ങൾ വലിയ പ്രയാസത്തിലാണ്. പ്രത്യേക സാഹചര്യത്തിൽ സഞ്ചരിക്കുന്ന ഓണച്ചന്തകൾ കൂടി ആരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Keywords: Kasaragod, News, Kerala, Onam, Welfare Party, Welfare party wants to start mobile Onam bazaars 
 

Post a Comment