Kerala

Gulf

Chalanam

Obituary

Video News

അനാവശ്യ സമരങ്ങളും അരോചക പ്രസംഗങ്ങളും കേരളത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്നു: കവി പി എസ് ഹമീദ്

കാസർകോട്: (my.kasargodvartha.com 29.08.2020) കേരളം രണ്ടു കാര്യങ്ങളിൽ നിന്നും മോചനം നേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒന്ന് സമരത്തിനായി മാത്രം നടത്തുന്ന സമരങ്ങൾ, മറ്റൊന്ന്, അരോചകവും വിഷലിപ്തവുമായ പ്രസംഗങ്ങൾ. ഇവ രണ്ടും നിർദാക്ഷിണ്യം കേരളത്തിൽ അടിച്ചേൽപ്പിക്കപ്പെടുകയാണെന്ന് പ്രശസ്ത കവിയും സാംസ്കാരിക പ്രവർത്തകനും മാപ്പിളപ്പാട്ട് രചയിതാവുമായ പി എസ് ഹമീദ് അഭിപ്രായപ്പെട്ടു. സ്റ്റാർ പട്ലയുടെ സാംസ്കാരിക വിഭാഗമായ സ്റ്റാർ വാങ്മയത്തിൽ നിന്ന് പ്രസംഗ പരിശീലനം പൂർത്തിയാക്കിയ പഠിതാക്കളുടെ ഓൺലൈൻ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് പ്രസംഗകല മലീമസവും അനൗചിത്യപൂർണ്ണവും കളകൾ നിറഞ്ഞതുമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


ആധിയും വ്യാധിയും അലട്ടിക്കൊണ്ടിരിക്കുന്ന കോവിഡ് കാലത്ത് അടുക്കലിൻ്റെയും മനസ്സുകളെ അരികിൽ ചേർക്കലിൻ്റെയും ഭാഗമായി പട്ലയിലെ സ്റ്റാർ വാങ്മയ കൂട്ടായ്മ നടത്തുന്ന ഓൺ ലൈൻ പ്രസംഗ പരിശീലന പദ്ധതികൾ പൊയ്പ്പോകുന്ന നന്മയും വെളിച്ചവും തിരിച്ചു പിടിക്കാനായിരിക്കണമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വാക്ക് പിന്നിലും പ്രവൃത്തി മുന്നിലുമാകണമെന്ന് ടോൾസ്റ്റോയിയെയും പ്രവാചകനെയും ഗാന്ധിയെയും ഉദ്ധരിച്ചു കവി നിർദ്ദേശിച്ചു. ഇന്ന് പലപ്പോഴും വാക്കും പ്രവൃത്തിയും പരിരംഭണം നടക്കാതെ അവ സമാന്താരരേഖകൾ തീർക്കുകയാണ്. വെടിയും പുകയുമുള്ള പ്രസംഗങ്ങൾക്ക് അൽപായുസ്സേയുള്ളൂ, വിവേകവും വിചാരവും ഔചിത്യബോധവുമാണ് ഒരു പ്രസംഗകന് ആദ്യമുണ്ടാകേണ്ട ഗുണഗണങ്ങളെന്ന് പി എസ് ഹമീദ് പറഞ്ഞു. വ്യക്തിത്വ വികാസ പരിശീലകനും മോട്ടിവേറ്ററുമായ പി സി അഹമ്മദ് മുഖ്യാതിഥിയായിരുന്നു. പ്രസംഗ പരിശീലനം പൂർത്തിയാക്കിയ പഠിതാക്കൾക്കുള്ള സെർടിഫിക്കറ്റുകൾ പി സി അഹമ്മദ് വിതരണം ചെയ്തു.

സ്റ്റാർ പട്ല ഗ്ലോബൽ സി ചെയർമാൻ എം പി കരീമും വാങ്മയം കോർഡിനേറ്റർ ഫയാസ് അഹമ്മദും പ്രസീഡിയം നിയന്ത്രിച്ചു. പി ആർ പ്രദീപ്(ഹെഡ്മാസ്റ്റർ), രാമചന്ദ്രൻ വേട്ടറാഡി (ഗാനരചയിതാവ്, മലയാള അധ്യാപകൻ), അസ്ലം പട്ല, എം എ മജീദ് (വാർഡ് മെമ്പർ), എച്ച് കെ അബ്ദുർ റഹ്‌മാൻ (പട്ല ജി എച്ച് എസ് എസ് പി ടി എ പ്രസിഡണ്ട്), അസീസ് ടി വി പട്ല (എഴുത്തുകാരൻ), അബ്ദുർ റഹ്‌മാൻ കൊളമാജ (സംഘം ക്ലബ്), ബക്കർ മാസ്റ്റർ, കരീം വെസ്റ്റ് റോഡ്, കരീം കൊപ്പളം, എച്ച് കെ മൊയ്തു, സാകിർ അഹമ്മദ് ( അസി. ഡയരക്ടർ, വാങ്മയം), അസ്ലം മാവിലെ (ഡയറക്ടർ, വാങ്മയം) പ്രസംഗിച്ചു.


എസ് അബൂബക്കർ പട്ല ( സീനിയർ ട്രൈയിനർ) വാങ്മയാമുഖം നടത്തി. റഊഫ് കൊല്യ (വാങ്മയം ഇൻ ചാർജ് ) പ്രോഗ്രാം നിയന്ത്രിച്ചു. ഉസ്മാൻ പട്ല (ടെക്നിക്കൽ ട്രൈയിനർ) നന്ദി പ്രകാശനം നടത്തി.


Keywords: News, Kerala, Kasaragod, Patla, Unnecessary struggles and annoying speeches are being imposed in Kerala: Poet PS Hameed
 
Web Desk Ahn

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive