ഉദുമ: (my.kasargodvartha.com 28.08.2020) കഴിഞ്ഞ ദിവസം അന്തരിച്ച ഉദുമയിലെ പ്രമുഖ കോൺഗ്രസ്സ് നേതാവ് ടി വി കണ്ടൻ്റെ നിര്യണത്തിൽ ഉദുമ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ്-19 ൻ്റെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈൻ സർവ്വ കക്ഷി അനുശോചനം നടത്തി. ഉദുമയുടെ കോൺഗ്രസ്സ് മുഖമായിരുന്നു ടി.വി കണ്ടനെന്ന് രാജ് മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ, മുൻ എം എൽ എ കെ പി കുഞ്ഞിക്കണ്ണൻ, സി പി എം ജില്ലാ കമ്മിറ്റിയംഗം കെ വി കുത്തിരാമൻ, ഡോ ഖാദർ മാങ്ങാട്, മുസ്ലിം ലീഗ് നേതാവ് കെ ഇ എ അബൂബക്കർ, അഡ്വ സി കെ ശ്രീധരൻ, കെ പി സി സി ജന സെക്രട്ടറി ജി രതികുമാർ, ബി ജെ പി നേതാവ് തമ്പാൻ അച്ചേരി, സി എം പി നേതാവ് വി കുഞ്ഞിരാമൻ മാഷ്, വെൽഫെയർ പാർട്ടി നേതാവ് പി കെ അബ്ദുല്ല, പി എ അഷ്റഫലി, വി ആർ വിദ്യാസാഗർ, പി കെ ഫൈസൽ, ഗീതാകൃഷ്ണൻ, പി വി സുരേഷ്, അഡ്വ എ ഗോവിന്ദൻ നായർ, കരുൺ താപ്പ, അൻവർ മാങ്ങാട്, സുകുമാരൻ ഉദയമംഗലം, പ്രഭാകരൻ തെക്കേക്കര, ബി പി പ്രദീപ് കുമാർ, എം എ റഹ്‌മാൻ, വാസു മാങ്ങാട്, അർജുനൻ തായലങ്ങാടി, ശ്രീധരൻ വയലിൽ, കെ ബി എം ഷരീഫ്, എം ബി എം ഷാഫി, കൃഷ്ണൻ ചട്ടഞ്ചാൽ, തിലകരാജൻ മാങ്ങാട്, ശ്രീധരൻ മുണ്ടോൾ, അബ്ദുല്ല കുഞ്ഞി ചന്ദ്രിക എന്നിവർ അനുശോചനമറിയിച്ചു സംസാരിച്ചു.
Keywords: News, Kerala, Kasaragod, Uduma, TV kandan, Rajmohan Unnithan, TV Kandan is the face of Congress of Uduma: Rajmohan Unnithan MP