Join Whatsapp Group. Join now!

കൺസ്യുമർ ഫെഡ് വെസ്റ്റ് എളേരിയിൽ അനുവദിച്ച ത്രിവേണി സൂപ്പർമാർക്കറ്റ് ഭീമനടി ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചു

മിതമായ നിരക്കിൽ ഗുണമേന്മയേറിയ ഉത്പന്നങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയെന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായാണ് വെസ്റ്റ് എളേരിക്ക് ഓണസമ്മാനമായി ഭീമനടിയിൽ ത്രിവേണി സൂപ്പർമാർക്കറ്റ് അനുവദിച്ചത് Triveni supermarket allotted at Consumer Fed West Eleri opens at Bhimanadi bus stand
വെള്ളരിക്കുണ്ട്: (my.kasargodvartha.com 28.08.2020) കൺസ്യുമർ ഫെഡ് വെസ്റ്റ് എളേരിയിൽ അനുവദിച്ച ത്രിവേണി സൂപ്പർമാർക്കറ്റ് ഭീമനടി ബസ് സ്റ്റാൻഡിൽ പ്രവർത്തനം ആരംഭിച്ചു. മിതമായ നിരക്കിൽ ഗുണമേന്മയേറിയ ഉത്പന്നങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയെന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായാണ് വെസ്റ്റ് എളേരിക്ക് ഓണസമ്മാനമായി ഭീമനടിയിൽ ത്രിവേണി സൂപ്പർമാർക്കറ്റ് അനുവദിച്ചത്. സർക്കാരിന്റെ ഓണം സബ്സീഡിയിൽ13 ഇനങ്ങളുടെ വിതരണവും റേഷൻ കാർഡ് വഴി ആഗസ്ത് 31വരെ ഇവിടെ ഉണ്ടാകും.

പഞ്ചായത്ത് പ്രസിഡണ്ട് പ്രസീത രാജൻ ഉദ്ഘാടനം ചെയ്തു. കൺസ്യുമർ ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ വി കെ രാജൻ അധ്യക്ഷനായി. ത്രിവേണി ഉത്പന്നങ്ങളുടെ ആദ്യവിൽപ്പന കെ ജെ വർക്കിക്ക് നൽകി പ്രസീത രാജനും, ഓണച്ചന്തയുടെ ആദ്യ വിൽപ്പന ടി എ കുമാരന് നൽകി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ സുകുമാരനും ഉദ്ഘാടനം ചെയ്തു. 
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ സുകുമാരൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജയശ്രീ കൃഷ്ണൻ, സാബു അബ്രഹാം, എ അപ്പുക്കുട്ടൻ, കെ ജെ വർക്കി, ജാതിയിൽ അസിനാർ, ടി വി അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. കൺസ്യുമർ ഫെഡ് റീജിയണൽ അസിസ്റ്റന്റ് മാനേജർ പി വി ശൈലേഷ് ബാബു സ്വാഗതവും ത്രിവേണി കോർഡിനേറ്റർ കെ വി വേണുഗോപാൽ നന്ദിയും പറഞ്ഞു.



Keywords: Kerala, News, Vellarikkund, Supermarket, Triveni supermarket allotted at Consumer Fed West Eleri opens at Bhimanadi bus stand

Post a Comment