Join Whatsapp Group. Join now!

ബ്ലാക്ക് ബെൽറ്റ് ലഭിച്ച സഹോദരങ്ങളെ ദുബൈ കെ എം സി സി കാസർകോട് മുൻസിപ്പൽ കമ്മിറ്റി അനുമോദിച്ചു

ഫർദീൻ മുഹ്‌സിൻ, ഫാത്വിമ മുഹ്‌സിൻ, ഫർഹാൻ മുഹ്‌സിൻ എന്നിവരെ ദുബൈ കെഎംസിസി കാസർകോട് മുൻസിപ്പൽ കമ്മിറ്റി അനുമോദിച്ചു The brothers who received the black belt were felicitated by the Dubai KMCC Kasargod Municipal Committee
ദുബൈ: (my.kasargodvartha.com 26.08.2020) ഇന്റർനാഷണൽ ഒകിനാവാൻ ഷോറിൻട്യൂസീബുക്കാൻ കരാട്ടെയിൽ നിന്ന് ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ സഹോദരങ്ങളായ ഫർദീൻ മുഹ്‌സിൻ, ഫാത്വിമ മുഹ്‌സിൻ, ഫർഹാൻ മുഹ്‌സിൻ എന്നിവരെ ദുബൈ കെഎംസിസി കാസർകോട് മുൻസിപ്പൽ കമ്മിറ്റി അനുമോദിച്ചു.

കെ എം സി സി കാസർകോട് ജില്ലാ സെക്രട്ടറിയും തളങ്കര ഖാസിലൈൻ സ്വദേശിയുമായ ഫൈസൽ മുഹ്‌സിന്റെയും കെ എം സി സി വിമെൻസ് വിങ് എക്സിക്യൂട്ടീവ് മെമ്പറായ സാജിത ഫൈസലിന്റെയും മക്കളാണ്. ആയോധനകലയിൽ ശാരീരികവും മാനസികവുമായ കരുത്ത് നേടാനും സമൂഹത്തിൽ സമാധാനവും സന്തോഷവും സ്ഥാപിക്കാനും ഐക്യവുമുള്ള തലമുറകളെ സൃഷ്ടിക്കാനും സാധിക്കുന്നു എന്ന് പ്രസിഡണ്ട് ഹാരിസ് ബ്രദേഴ്‌സ് അഭിപ്രായപ്പെട്ടു.


ദുബൈ കെഎംസിസി കാസർകോട് മുൻസിപ്പൽ കമ്മിറ്റിയുടെ ഉപഹാരം ജനറൽ സെക്രട്ടറി അശ്കർ ചൂരിയും ഉപാധ്യക്ഷൻ സിനാൻ തൊട്ടാനും കൈമാറി.


Keywords: Gulf, News, Dubai, Kasaragod, The brothers who received the black belt were felicitated by the Dubai KMCC Kasargod Municipal Committee

Post a Comment