Join Whatsapp Group. Join now!

സ്റ്റാർ പട്ല, പൂർവ്വസൂരികളുടെ സുകൃതം

ഒരു കൂട്ടം യുവാക്കൾ ബീജാവാഹം ചെയ്ത ഒരു സാംസ്കാരീക കൂട്ടായ്മയാണ് സ്റ്റാർ ആർട്സ് ആന്‍ഡ് സ്പോർട്സ് ക്ലബ് Star Patla, the good of the ancestors
അസീസ് പട്ല

(my.kasargodvartha.com 26.08.2020) 1974 ൽ പട്ല ഗ്രാമത്തിലെ അന്നത്തെ കലാ-കായിക, സാമൂഹ്യ, സാംസകാരിക രംഗങ്ങളിൽ സജീവ സാന്നിധ്യങ്ങളായ ഒരു കൂട്ടം യുവാക്കൾ ബീജാവാഹം ചെയ്ത ഒരു സാംസ്കാരീക കൂട്ടായ്മയാണ് സ്റ്റാർ ആർട്സ് ആന്‍ഡ് സ്പോർട്സ് ക്ലബ്.

തലമുറകളായി കൈമാറിക്കൊണ്ടിരുന്ന പ്രസ്തുത ക്ലബ് ഇടയ്ക്കെങ്ങോ നവ ചിന്താധാരയിൽ പിറവിയെടുത്ത വിവിധ കായിക ക്ലബ്ബുകളുടെ ആധിക്യം മൂലം മങ്ങലേറ്റു ഒരു ബോട്ടിൽ നെക്കിലൂടെ കടന്നു പോയ ചരിത്രവും വിസ്മരിക്കപ്പെടുന്നില്ല. 



നവ പട്ലയിലെ ചില പൈതൃകസ്നേഹികൾ, അവിഭക്ത ജില്ലയിൽ അങ്ങോളമിങ്ങോളം പട്ലയുടെ കായിക യശസ്സ് അടയാളപ്പെടുത്തിയ പൂർവ്വസൂരികളുടെ കായികമാമാങ്ക ചരിത്രം ഒരു ഉണർത്തുപാട്ടായി പാടി നടന്നു, നമ്മുടെ ക്ലബ് നമ്മുടെ നാടിന്റെ അറിയപ്പെടുന്ന കലാ കായിക സാംസ്കാരിക കൂട്ടായ്മയുടെ മുദ്രയാണെന്ന തിരിച്ചറിവ് ക്ലബ്ബിന്റെ ചരിത്ര പിന്നാമ്പുറം തേടി നടക്കാൻ അവരെ പ്രേരിപ്പിച്ചു.

ഗ്രീക്ക് മിത്തോളജിയിലെ ഫീനിക്‌സ് പക്ഷിയെപ്പോലെ സ്റ്റാർ ആർട്സ് ആന്‍ഡ് സ്പോർട്സ് ക്ലബ് അതിന്റെ ചരിത്രത്തിൽ ആത്മനിർവൃതി പൂണ്ട തലമുറകളുടെ കണ്ണികൾ തീർത്ത സ്റ്റാർ ഗ്ലോബൽ കമ്മിറ്റി രക്ഷാകവചത്തിൽ പൂർവ്വാധികം ശക്തിയാർജ്ജിച്ചു അതിന്റെ ഗുണമേന്മ ഒട്ടും ചോരാതെ ഉയിർത്തെഴുന്നേറ്റു. വിദ്യാഭ്യാസത്തിന് കൂടുതൽ ഉന്നമനം നൽകിയെന്നതും പ്രത്യേകം ശ്രദ്ധേയമാണ്.

ഇന്നലെ പട്ല സ്കൂളിൽ കോവിഡ് 19 പ്രോട്ടോകോൾ പാലിച്ച് വിവിധ മേഖലകളിലെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്കാരിക നേതാക്കളുടെയും, മുതിർന്ന ക്ലബ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ, 74 ആം സ്വാതന്ത്ര ദീനാഘോഷത്തോടനുബന്ധിച്ച് ക്ലബ്ബിന്റെ കീഴിൽ ഓൺലൈൻ വഴി നടത്തപ്പെട്ട വിദ്യാർഥികളുടെ കലാ-സാംസ്കാരിക മത്സര വിജയികളെയും, പരിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കാൻ ഭാഗ്യം സിദ്ധിച്ചവരെയും, എസ് എസ് എൽ സി, പ്ലസ് ടു വിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെ ക്ലബ്ബിന്റെ മുദ്രണത്തോട് കൂടിയ സർട്ടിഫിക്കറ്റുകളും, സമ്മാനങ്ങൾ നാൽകിയും, ആദരിച്ചതും അനുമോദിച്ചതും ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ്.

പ്രത്യേകിച്ചും ഈ കോവിഡ് 19 തളർത്തിയ കുരുന്നു മനസ്സുകളിൽ പ്രതീക്ഷയുടെ പുതുജീവനം നൽകാൻ തീർച്ചയായും ഇത്തരം പരിപാടികൾ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. സ്റ്റാർ ആർട്സ് ആന്‍ഡ് സ്പോർട്സ് ക്ലബിന്റെ പുതിയ സാരഥികൾ അബ്ദുൽ കരീം എം പി, അബ്ദുര്‍ റസ്സാഖ് മൊഗർ മറ്റു വർക്കിംഗ് കമ്മിറ്റി മെമ്പർമാർ, മെമ്പർമാർ, അഭ്യുദയകാംക്ഷികൾ എല്ലാവര്ക്കും എന്റെ കൂപ്പുകൈ..

നന്ദി.. ജയ് ഹിന്ദ്

 
Keywords: News, Kerala, Kasaragod, Star Patla Arts and Sports Club,  Star Patla, the good of the ancestors
 

Post a Comment