(www.mykasaragodvartha.com 19.08.2020) പട്ള ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും, വിദ്യാർഥികളും ഒരുക്കുന്ന റേഡിയോ പട്ള സംരംഭം കുട്ടികളിലെ സർഗ്ഗശേഷിയെ കണ്ടെത്താനും പരിപോഷിപ്പിക്കാനും, നാളെയുടെ പ്രതിഭകളെ വാർത്തെടുക്കാനും സഹായകമാകും എന്നതിൽ പക്ഷാന്തരമില്ല.
പി ടി എയുടേയും, സ്കൂൾ കമ്മിറ്റി മാനേജ് മെനിന്റെയും നിർലോഭ സഹായ സഹകരണങ്ങളും ഒത്തുചേർന്നപ്പോൾ, ഒരു വർഷത്തോളമായി സ്കൂളിൽ പുതുതായി ചാർജെടുത്ത ഹൈസ്കൂൾ മലയാള അധ്യാപകൻ രാമചന്ദ്രൻ വേട്ടറാഡിയും, മിസാജ് മാഷും, ഉഷ ടീച്ചറും (സീനിയർ അസിസ്റ്റൻറ്) മറ്റു അധ്യാപകരും ലഞ്ച് ബ്രേക്കിലെ ഒഴിവു നേരങ്ങളിൽ കുട്ടികളിൽ അന്തർലീനമായ സർഗ്ഗാത്മഗതയെ ശ്രുതി ചേർത്തു താളലയ മാസ്മരികതയുടെ വിസ്മയം തീർക്കുമ്പോൾ റേഡിയോ പട്ള എന്ന ആശയം ആകാശവാണിയിലെ മുൻ ജീവനക്കാരനായ രാമചന്ദ്രൻ മാഷിൽ കാവ്യാത്മകതയുടെ സൗന്ദര്യം വിടർത്തുകയായിരുന്നു.
മിസാജ് മാഷിന്റെ സാങ്കേതിക, ശബ്ദമിശ്രണവും അധ്യാപകരിലെ സംഗീത നൈപുണ്യവും കുട്ടിളിൽ സംഗീതത്തിന്റെ സപ്തവർണ്ണങ്ങൾ വിരിയിച്ചു, അധ്യാപകരും കൂടെ പാടി, തങ്ങളുടെ ഗതകാലസ്മരണയിൽ സന്തോഷാശ്രുക്കൾ പൊഴിച്ചു.
റേഡിയോ പട്ള സാർഥകമാക്കുന്നതിന്റെ അമരക്കാരായ രാമചന്ദ്രൻ മാഷും മിസാജ് മാഷും പ്രത്യേക നന്ദി അർഹിക്കുന്നു, കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ കെ വി പുഷ്പ, കാസർകോട് ജില്ലാ വിദ്യാഭ്യാസ മേധാവി നന്ദികേശൻ, ഹെഡ് മാസ്റ്റർ പി ആർ പ്രദീപ്, സീനിയർ അസിസ്റ്റന്റ് ഉഷ, പി ടി എ, എസ് എം സി എന്നിവരുടെയും പങ്ക് സ്തുത്യർഹമാണ്. മറ്റു അധ്യാപകന്മാരുടെയും വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും കൂട്ടായ പരിശ്രമം
തന്നെയാണ് ഈ സംരഭത്തിന്റെ വിജയം എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു.
സർഗ്ഗവാസനയുള്ള കുട്ടികളോടൊപ്പം തന്നെ പിന്നാക്കം
നിൽക്കുന്ന കുട്ടികളിലേയും അഭിരുചി കണ്ടറിയാനും, പരിപോഷിപ്പിച്ചു പാഠ്യേതര വിഷയത്തിലും മുഖ്യധാരയിലേക്കെത്തിക്കാൻ അധ്യാപകർക്ക് കഴിയണം, എങ്കിൽ മാത്രമേ ഇത്തരം സർഗ്ഗാത്മക സരംഭം ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കൂ. റേഡിയോ പട്ളയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
Keywords: Kerala, Article, Azeez Patla, Patla, School, Radio, Children, Radio Patla, the realization of a school's project