Join Whatsapp Group. Join now!

'എയിംസ് എല്ലാവര്‍ക്കും പ്രാപ്യമായ ആശുപത്രി'; എയിംസ് കാസര്‍കോട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെബിനാര്‍ സംഘടിപ്പിച്ചു

എയിംസ് റഫറല്‍ ആശുപത്രി മാത്രമല്ലെന്നും ആര്‍ക്കും ചികിത്സാര്‍ഥം നേരിട്ട് പ്രവേശിക്കാമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഭുവനേശ്വര്‍ എയിംസിലെ ഡോ. കൃഷ്‌ണേന്ദു പറഞ്ഞു Need AIIMS hospital in kasaragod
കാസര്‍കോട്: (my.kasargodvartha.com 11.08.2020) എയിംസ് കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വെബിനാര്‍ നടത്തി. എയിംസ് റഫറല്‍ ആശുപത്രി മാത്രമല്ലെന്നും ആര്‍ക്കും ചികിത്സാര്‍ഥം നേരിട്ട് പ്രവേശിക്കാമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഭുവനേശ്വര്‍ എയിംസിലെ ഡോ. കൃഷ്‌ണേന്ദു പറഞ്ഞു.


പാവപ്പെട്ടവനും പണക്കാരനും ഒരേ ചികിത്സയാണ് അവിടെ ലഭിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരക്കെമുള്ള മുഴുവന്‍ രോഗികള്‍ക്ക് വലിയ ആശ്വാസമാകും. പഠിക്കാനും ഗവേഷണം നടത്താനും ചികിത്സിക്കാനുമുള്ള സംവിധാനം ഇവിടെ കാണുമെന്നത് അതിന്റെ പ്രത്യേകതയാണ്. എന്‍ഡോസള്‍ഫാന്‍ മൂലം രോഗികളാക്കപ്പെട്ട കുഞ്ഞുങ്ങളും മറ്റും അനുഭവിക്കുന്ന സങ്കടങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ഡോ. അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. വിദഗ്ദ്ധ ചികിത്സാ സൗകര്യം ജില്ലയില്‍ ഉണ്ടായിരുന്നെങ്കില്‍ ശീലാബതിയെ പോലുള്ള എത്രയോ ജീവനുകള്‍ രക്ഷപ്പെടുമായിരുന്നുവെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു.


കെ.ബാലകൃഷ്ണന്‍, പ്രൊഫ. വി.ഗോപിനാഥന്‍, ഡോ: എ.അശോകന്‍, സുലേഖ മാഹിന്‍, സിസ്റ്റര്‍ ജയ, രവീന്ദ്രന്‍ രാവണീശ്വരം, കെ.ബി.മുഹമ്മദ്കുഞ്ഞി, ഹംസ പാലക്കി, സജി.കെ.ജെ, സിജൊ അമ്പാട്ട്, എ.കെ.പ്രകാശ്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി.പി.കെ. പൊതുവാള്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ രാജേന്ദ്രന്‍ കോളിക്കര സ്വാഗതവും ജോണിവര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.


Keywords: Kerala, News, AIIMS, Hospital,  Need AIIMS hospital in kasaragod

Post a Comment