പട്ള: (my.kasargodvartha.com 07.08.2020) കോവിഡ് വ്യാപകമായിക്കൊണ്ടിരിക്കുന്ന കാലത്ത് സാനിറ്റൈസേഷൻ നടത്തുന്നതിന്നാവശ്യമായ ഫോഗിങ് മെഷീൻ പട്ല മുസ്ലിം യൂത്ത് ലീഗ്, മധൂർ പഞ്ചായത്ത് വൈറ്റ് ഗാർഡ് സംഘത്തിന് നൽകി.
പട്ള ശാഖ യൂത്ത് ലീഗ് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് പട്ള മധൂർ പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ മുസ്തഫ പള്ളത്തിനു ഫോഗിങ് മെഷീൻ കൈമാറി.
വാർഡ് മെമ്പർ എം എ മജീദ്, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കലന്തർ ഷാഫി, ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നാഫി പട്ള, റസാഖ് ജി, ആബിദ് പട്ള, അൻവർ, അഷ്റഫ് പി എ എന്നിവർ സംബന്ധിച്ചു.
Keywords: News, Kerala, Muslim Youth League Patla branch donated a fogging machine