Join Whatsapp Group. Join now!

വിരൽത്തുമ്പിലെ വിസ്മയം മഹ്ഫൂസ ഹനീഫ് മുഹമ്മദിന് ബെണ്ടിച്ചാൽ കൂട്ടായ്മയുടെ ഉപഹാരം

മഹ്ഫൂസ ഹനീഫ് മുഹമ്മദിന് ബെണ്ടിച്ചാൽ കൂട്ടായ്മയുടെ (പാറ ഗ്രൂപ്പ്) ഉപഹാരം കൈമാറി Mahfoosa Hanef Felicitated by Bendichal Koottayma
ബെണ്ടിച്ചാൽ: (www.kasargodvartha.com 26.08.2020) അറബിക്-ഇംഗ്ലീഷ് കയ്യെഴുത്തിൽ വിസ്മയം തീർത്തു ശ്രദ്ധ പിടിച്ചു പറ്റിയ മഹ്ഫൂസ ഹനീഫ് മുഹമ്മദിന് ബെണ്ടിച്ചാൽ കൂട്ടായ്മയുടെ (പാറ ഗ്രൂപ്പ്) ഉപഹാരം കൈമാറി. അവരുടെ വസതിയായ പിവീസ് മൻസിൽ വെച്ചു നടന്ന ചടങ്ങിൽ മേല്പറമ്പ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ബെന്നി ലാൽ മൊമെന്റോ കൈമാറി.


ചടങ്ങിൽ മുൻ ചെമ്മനാട് പഞ്ചായത്തങ്കം അഹമ്മദ്‌ അലി ബെണ്ടിച്ചാൽ ആശംസ നേർന്നു. ഇബ്രാഹിം പുറത്ത് വളപ്പിൽ റഫീഖ് പാറ (ബെണ്ടിച്ചാൽ കൂട്ടായ്മ) സ്വാഗതം പറഞ്ഞു. ഖാലിദ് കല്ലട, ഹമീദ് ബെണ്ടിച്ചാൽ, ഇബ്രാഹിം കല്ലട, റാഷിദ് ബെണ്ടിച്ചാൽ (ബെണ്ടിച്ചാൽ ചാരിറ്റി ഫൗണ്ടേഷൻ), അബ്ദുൽ ഖാദർ, അഷ്റഫ്, നൗഷാദ് ബെണ്ടിച്ചാൽ (ഫിനിക്സ് ബെണ്ടിച്ചാൽ)  ചടങ്ങിൽ പങ്കെടുത്തു.



Keywords:  News, Kerala, Kasaragod, Mahfoosa Haneef, Mahfoosa Hanef Felicitated by Bendichal Koottayma
 

Post a Comment