കുമ്പള: (my.kasargodvartha.com 19.08.2020) അറബിക്-ഇംഗ്ലീഷ് കയ്യെഴുത്തിൽ വിസ്മയം തീർക്കുന്ന മഹ്ഫൂസ് ഹനീഫിനെ ദുബൈ മലബാർ കലാസാംസ്കാരിക വേദി മുൻമന്ത്രി ചെർക്കളം അബ്ദുല്ലയുടെ പേരിലുള്ള പുരസ്കാരം നൽകി അനുമോദിച്ചു. കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്റഫ് ഉപഹാരം നൽകി. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് കമ്പാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള രഞ്ജി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ, പ്രമുഖ സിനിമാതാരം അബ്ദുല്ല ഡിസ്കോ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ അവർ തന്നെ ഡിസൈൻ ചെയ്‌ത പുതിയ ലോഗോ മഹഫുസാ ഹനീഫ് വേദി ജനറൽ കൺവീനർ അഷ്‌റഫ് കർളയിയ്ക്ക് നൽകി പ്രകാശനം ചെയ്‌തു.
ഖലീൽ മാസ്റ്റർ, സയ്യിദ് ഹാദി തങ്ങൾ, അശ്റഫ് കൊടിയമ്മ, നാസർ മൊഗ്രാൽ, അലി കുമ്പള, ഖമറുദ്ദീൻ തളങ്കര, സൈനുദ്ദീൻ അടുക്ക, സമീർ, നിസാർ ആരിക്കാടി, കെ എം അബ്ബാസ് കുമ്പള സംസാരിച്ചു.
ഖലീൽ മാസ്റ്റർ, സയ്യിദ് ഹാദി തങ്ങൾ, അശ്റഫ് കൊടിയമ്മ, നാസർ മൊഗ്രാൽ, അലി കുമ്പള, ഖമറുദ്ദീൻ തളങ്കര, സൈനുദ്ദീൻ അടുക്ക, സമീർ, നിസാർ ആരിക്കാടി, കെ എം അബ്ബാസ് കുമ്പള സംസാരിച്ചു.
Keywords: Kerala, News, Kumbala, Dubai Malabar Kalasamskaarika Vedi felicitates Mahfouz Haneef for Outstanding Achievement in Arabic Calligraphy