കുമ്പള: (www.kasargodvartha.com 28.08.2020) കുമ്പള മീപ്പിരി സെന്ററിലെ വ്യാപാരി കൂട്ടായ്മ ഈ ഓണത്തിന് ഒരുക്കിയിരിക്കുന്നത് വമ്പൻ ഓഫറുകൾ. 10 മുതൽ 40 % വരെയാണ് ഓണാഘോഷത്തോടനുബന്ധിച്ച് 10 ദിവസത്തേക്ക് വിലക്കിഴിവ് ഏർപ്പെടുത്തിയിരിക്കുന്നത്.
മീപ്പിരി സെന്ററിലെ 30 ഓളം വിവിധങ്ങളായ വ്യാപാര സ്ഥാപനങ്ങളിലാണ് വിലകിഴിവിൽ വിൽപ്പന മേള ഒരുക്കിയിരിക്കുന്നത്. നിയാസ് ഫാമിലി സ്റ്റോർ, ട്വിങ്കിൾ ബേബി ഷോപ്പ്, ഫിദ വെഡിങ്, മഹർ കളക്ഷൻ, മമ്മാസ്, കുട്ടീസ്, ഴാറ, ഐ മിഷ്, ബാഗ് പാലസ്, ഫാത്തിമ, മുംബൈ ഫാഷൻ, കിഡ്സ് ക്യാമ്പ്, ടോപ് ഹിറ്റ്, നാനോ, ഫാഷൻ സോൺ, അൽ ഐൻ, ടോപ് ലേഡി, ഗ്ലാഡിയേറ്റർ, ഫിദാ ഫുട്‍വെയർ, സാദത്ത് കളക്ഷൻ, സ്മാർട്ട് പ്ലാൻ, ജെ എച് എൽ, റൂബി ഇലക്ട്രോണിക്സ്, എ കെ അറേബ്യൻ പർദാസ്, ഗോൾഡൻ കീ, മൊബൈൽ ഹട്ട്, സിറ്റി ജ്വല്ലറി, ഫോൺ ഫിക്സ്, വെസ്റ്റ് ഫുട്‍വെയർ, വിശ്വാസ് സെൽ ടെൽ മൊബൈൽ എന്നീ കടകളിലാണ് വമ്പൻ ഓഫറുകൾ നൽകിയിരിക്കുന്നത്.
വിൽപ്പനയുടെ ഉദ്ഘാടനത്തിനെത്തിയ രാജ്മോഹൻ ഉണ്ണിത്താൻ എംപിയെയും, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ പുണ്ഡരീ കാക്ഷയെയും മീപ്പിരി വ്യാപാരി കൂട്ടായ്മ ഉപഹാരം നൽകി സ്വീകരിച്ചു. ചടങ്ങിൽ വ്യാപാരി കുമ്പള യൂണിറ്റ് കമ്മിറ്റി ഭാരവാഹികളും, വ്യാപാരികളും സംബന്ധിച്ചു.
Keywords: Kerala, News, Kumbala, Meepiri Center, Onam, Kumbala Meepiri Center has come up with great offers for this Onam